in

മഹാ മാസ് പരിവേഷത്തിൽ തല അജിത് കുമാർ; ‘വിടാമുയർച്ചി’ പുതിയ പോസ്റ്ററുകൾ പുറത്ത്…

മഹാ മാസ് പരിവേഷത്തിൽ തല അജിത് കുമാർ; ‘വിടാമുയർച്ചി’ പുതിയ പോസ്റ്ററുകൾ പുറത്ത്…

തല അജിത് കുമാറിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രമായ വിടാമുയർച്ചിയുടെ പുതിയ പോസ്റ്ററുകൾ റിലീസ് ചെയ്തു. ആരാധകർക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചു കൊണ്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിനേക്കാൾ മാസ്സ് പരിവേഷത്തിലാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്ററുകളിൽ അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നത്.

വെങ്കട് പ്രഭു ഒരുക്കിയ മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ വിടാമുയർച്ചി ഒരുങ്ങുന്നത്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എം കെ എം തമിഴ് കുമരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

‘വിടാമുയർച്ചി’യ്ക്ക് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനം സുപ്രീം സുന്ദറാണ് ഒരുക്കുന്നത്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. അനു വർദ്ധൻ വസ്ത്രാലങ്കാരം, ഹരിഹരസുധൻ വിഎഫ്എക്സ്, ആനന്ദ് കുമാർ സ്റ്റിൽസ്, പിആർഒ ശബരി.

ഇന്ത്യൻ 2 വിലെ ഹിറ്റ് പാട്ടിന് ശേഷം ‘വരാഹ’ത്തിലൂടെ അബി വി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു…

ശരത് കുമാർ നായകനാകുന്ന മേജർ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസർ പൂജ നടന്നു…