in

എപ്പിക്ക് മഹാ ബ്ലോക്ക് ബസ്റ്റർ ഹിറ്റ്; 900 കോടിയും മറികടന്ന് ‘കൽക്കി 2898 എഡി’…

എപ്പിക്ക് മഹാ ബ്ലോക്ക് ബസ്റ്റർ ഹിറ്റ്; 900 കോടിയും മറികടന്ന് ‘കൽക്കി 2898 എഡി’…

രണ്ടാംവാരത്തിലും മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുകയാണ് പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’. ആദ്യവാരത്തിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 800 കോടി നേടിയ ചിത്രം സെക്കൻഡ് വീക്കെൻഡ് പിന്നിടുമ്പോൾ 900 കോടി കളക്ഷൻ മറികടന്നിരിക്കുകയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്.

3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ‘കൽക്കി 2898 എഡി’യിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ സയൻസ് ഫിക്ഷൻ ചിത്രമാണ്. അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ താരനിരയും ചിത്രത്തിന്റെ ആകർഷണങ്ങൾ ആണ്. പിആർഒ: ശബരി.

ശരത് കുമാർ നായകനാകുന്ന മേജർ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസർ പൂജ നടന്നു…

സൂപ്പർ ഫൺ മോഹൻലാൽ ചിത്രവുമായി സത്യൻ അന്തിക്കാട്; നിർമ്മാണം ആശീർവാദ് സിനിമാസ്…