in

ഗ്യാങ് ലീഡറിന് ശേഷം നാനിയുടെ നായികയായി പ്രിയങ്ക മോഹൻ വീണ്ടും; ‘സൂര്യാസ് സാറ്റർഡേ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്…

ഗ്യാങ് ലീഡറിന് ശേഷം നാനിയുടെ നായികയായി പ്രിയങ്ക മോഹൻ വീണ്ടും; ‘സൂര്യാസ് സാറ്റർഡേ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്…

സംവിധായകൻ വിവേക് ആത്രേയയും തെലുങ്ക് സൂപ്പർ താരം സ്റ്റാർ നാനിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. ഡിവിവി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് പ്രിയങ്ക മോഹൻ ആണ്. ഇപ്പോൾ പ്രിയങ്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവീട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

ചാരുലത എന്ന് പേരുള്ള ഒരു നിഷ്കളങ്കയായ പോലീസ് കഥാപാത്രമായാണ് പ്രിയങ്ക ഈ ചിത്രത്തിൽ വേഷമിടുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നു. സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായി വിവേക് ആത്രേയ ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രിയങ്ക വളരെ ശക്തമായ ഒരു വേഷമാണ് കൈകാര്യം ചെയ്യുക.

ഡിവിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷത്തിൽ തമിഴ് നടൻ എസ് ജെ സൂര്യയും എത്തുന്നുണ്ട്. സായ് കുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുരളി ജി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്സ് ബിജോയ് ആണ്. കാർത്തിക ശ്രീനിവാസ് എഡിറ്റിങ് നിർവഹിക്കുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വർഷം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഇപ്പോൾ അവസാന ഘട്ട ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത് റാം- ലക്ഷ്മൺ ടീമാണ്. പിആർഒ ശബരി.

റഹ്മാനും ധ്യാനും ഒന്നിക്കുന്ന ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’ ചിത്രീകരണം പൂർത്തിയായി…

ഇന്ത്യൻ 2 വിലെ ഹിറ്റ് പാട്ടിന് ശേഷം ‘വരാഹ’ത്തിലൂടെ അബി വി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു…