in

ഇന്ത്യൻ 2 വിലെ ഹിറ്റ് പാട്ടിന് ശേഷം ‘വരാഹ’ത്തിലൂടെ അബി വി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു…

ഇന്ത്യൻ 2 വിലെ ഹിറ്റ് പാട്ടിന് ശേഷം ‘വരാഹ’ത്തിലൂടെ അബി വി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു…

‘ഇന്ത്യൻ 2’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ ‘നീലോർപം’ എന്ന ഹിറ്റ് ഗാനം ആലപിച്ച് തരംഗം തീർത്ത ഗായകൻ അബി വി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. സുരേഷ് ഗോപി നായകനായ ‘വരാഹം’ എന്ന ചിത്രത്തിലൂടെയാണ് അബി മലയാളത്തിലേക്ക് എത്തുന്നത്. സെമി ക്ലാസിക്കൽ ഫ്യൂഷൻ പാട്ടാണ് വരാഹത്തിനായി അബി വി പാടിയിരിക്കുന്നത്.

രാഹുൽ രാജിന്റെ സംഗീതത്തിലൂടെയാണ് ആബിയുടെ അരങ്ങേറ്റം. ഗാനരചന ബി.കെ ഹരിനാരായണന്റേതാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകർ സ്വീകരിച്ച ശബ്ദമാണ് അബി വി യുടേത്. ഒരു ഇന്റർവ്യൂവിന് ഇടയിൽ കർണാട്ടിക്ക്, ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങൾ അടിക്കടി പാടി പ്രേക്ഷകരെ ഞെട്ടിച്ച, തൃശ്ശൂരിൽ വേരുകളുള്ള ആരാധകർ ഏറെയുള്ള അബി വി യുടെ നാല് പാട്ടുകളാണുള്ളത്.

സുരേഷ് ഗോപി,സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരാഹം’. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നവ്യനായർ, പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി,ജയൻ ചേർത്തല,സന്തോഷ്‌ കീഴാറ്റൂർ,ജയകൃഷ്ണൻ,സരയു മോഹൻ, ഷാജു ശ്രീധരർ,മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ,ജ്യോതി പ്രകാശ്,കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ,മാസ്റ്റർ ശ്രീരാഗ്,ബേബി ശിവാനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. തിരക്കഥ സംഭാഷണം- മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, എഡിറ്റർ-മൻസൂർ മുത്തുട്ടി. സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്ക്സ്,പി ആർ ഒ- എ എസ് ദിനേശ്.

ഗ്യാങ് ലീഡറിന് ശേഷം നാനിയുടെ നായികയായി പ്രിയങ്ക മോഹൻ വീണ്ടും; ‘സൂര്യാസ് സാറ്റർഡേ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്…

മഹാ മാസ് പരിവേഷത്തിൽ തല അജിത് കുമാർ; ‘വിടാമുയർച്ചി’ പുതിയ പോസ്റ്ററുകൾ പുറത്ത്…