in

റഹ്മാനും ധ്യാനും ഒന്നിക്കുന്ന ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’ ചിത്രീകരണം പൂർത്തിയായി…

റഹ്മാനും ധ്യാനും ഒന്നിക്കുന്ന ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’ ചിത്രീകരണം പൂർത്തിയായി…

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ബാഡ് ബോയ്സ്’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രത്തിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം അവരുടെ പതിനഞ്ചാമത് ചിത്രമാണ്.

സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ,സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഒമർ ലുലു തന്നെ കഥ ഒരുക്കിയ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ്. ഒമറിന്റെ അഡാർ ലൗ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് സാരംഗ് ജയപ്രകാശ് ആയിരുന്നു. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം.

എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നിലനിൽപ്പിന്‍റെ രാജതന്ത്രവുമായി അനൂപ് മേനോൻ; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ…

ഗ്യാങ് ലീഡറിന് ശേഷം നാനിയുടെ നായികയായി പ്രിയങ്ക മോഹൻ വീണ്ടും; ‘സൂര്യാസ് സാറ്റർഡേ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്…