in

“അടി ഇതാ തുടങ്ങുന്നു”; ‘ആർഡിഎക്‌സ്’ ആരംഭിക്കുന്നു, ആവേശമായി മോഷൻ പോസ്റ്റർ…

“അടി ഇതാ തുടങ്ങുന്നു”; ‘ആർഡിഎക്‌സ്’ ആരംഭിക്കുന്നു, ആവേശമായി മോഷൻ പോസ്റ്റർ…

ടോവിനോ തോമസ് നായകനായ ‘തല്ലുമാല’യ്ക്ക് ശേഷം വീണ്ടും ഒരു അടിപടം, അതും മിന്നൽ മുരളി നിർമ്മാതാക്കളുടെ വക. നായകന്മാർ ആയി എത്തുന്നതോ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരും. ആക്ഷൻ ഒരുക്കാൻ വിക്രം, കെജിഎഫ് തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ അൻപറിവ് ടീം. ‘ആർഡിഎക്‌സ്’ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രേക്ഷകരിലേക്കും ആവേശം കൈമാറിയിട്ടുണ്ട്.

നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 23ന് ഷൂട്ടിങ് ആരംഭിക്കേണ്ടത് ആയിരുന്നു. എന്നാൽ ചില സഹചര്യങ്ങളാൽ നീണ്ടു പോകുക ആയിരുന്നു. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് (ഡിസംബർ 15) രാത്രിയിൽ ആരംഭിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു മോഷൻ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന തരത്തിലാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

റോബർട്ട്, ഡോണി, സേവ്യർ എന്ന് പെരുകളുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ ഈ മൂന്ന് സുഹൃത്തുക്കളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികമാരായി എത്തുന്നത് ഐമ റോസ്മിയും മഹിമാ നമ്പ്യാരും ആണ്. നടൻ ലാലും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഇന്നത്തെ ചിത്രീകരണത്തിൽ ആന്റണിയും ലാലും ഭാഗമാകും എന്നാണ് റിപ്പോർട്ട്. ഒരാഴ്ചയ്ക്ക് ശേഷം ഷെയ്നും നീരജും ടീമിനൊപ്പം ചേരും. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ആയി എത്തും എന്നാണ് റിപ്പോർട്ട്. മോഷൻ പോസ്റ്റർ:

ചിരിമേളവുമായി സുരാജ്‌ വീണ്ടും വരുന്നു; ‘എന്നാലും ന്റെളിയാ’ ടീസർ പുറത്ത്…

ചിത്രത്തിലെ ചില രംഗങ്ങളുമായി ‘കാപ്പ’യിലെ ആദ്യ ഗാനം എത്തി..