in , ,

ചിത്രത്തിലെ ചില രംഗങ്ങളുമായി ‘കാപ്പ’യിലെ ആദ്യ ഗാനം എത്തി..

ചിത്രത്തിലെ ചില രംഗങ്ങളുമായി ‘കാപ്പ’യിലെ ആദ്യ ഗാനം എത്തി..

‘കടുവ’ എന്ന ചിത്രത്തിന് ശേഷം രണ്ടാമതും മറ്റൊരു ചിത്രവുമായി ഈ വർഷം ഒരിക്കൽ കൂടി എത്തുകയാണ് ഷാജി കൈലാസ് – പൃഥ്വിരാജ് ടീം. ‘കാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ റിലീസ് അടുത്ത ആഴ്ചയിലാണ് (ഡിസംബർ 22ന്). റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. ‘യാമം വീണ്ടും വിണ്ണിലെ’ എന്ന് തുടങ്ങുന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. ചിത്രത്തിലെ ചില ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തി ലിറിക്കൽ വീഡിയോ ആയാണ് ഗാനം എത്തിയിരിക്കുന്നത്.

ഡോൺ വിൻസെന്റ് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ വിനായക് ശശികുമാർ രചിച്ചിരിക്കുന്നു. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളായ പൃഥ്വിരാജിന്റെയും ആസിഫ് അലിയുടെയും കുടുംബ ജീവിതത്തിലെ ചില നിമിഷങ്ങൾ ആണ് ഈ ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്ന ബെൻ ആണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ഇവരുടെ കുട്ടിയുടെ പേരിടൽ ചടങ്ങ് ആണ് ഈ ഗാനത്തിലെ ഒരു രംഗമായി വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പാർട്ടി ഓഫീസിലെ സീനും ഒരു റെസ്റ്റോറന്റിൽ കുടുംബമായി ഡിന്നറിന് എത്തിയ സീനും ആണ് പൃഥ്വിരാജിന്റേതായി ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും ഇമോഷൻസിനും ഈ ചിത്രത്തിലുള്ള പ്രാധ്യാന്യം വെളിവാക്കുന്നുണ്ട് ഈ രംഗങ്ങൾ. ഗാനം:

“അടി ഇതാ തുടങ്ങുന്നു”; ‘ആർഡിഎക്‌സ്’ ആരംഭിക്കുന്നു, ആവേശമായി മോഷൻ പോസ്റ്റർ…

അന്താരാഷ്ട്ര മേളകളിൽ തിളങ്ങിയ ‘അറിയിപ്പി’ന്റെ ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു…