in

മാത്യു തോമസിന്റെ നായികയായി മാളവിക തിരിച്ചുവരുന്നു; ‘ക്രിസ്റ്റി’ ഫസ്റ്റ് ലുക്ക്…

മാത്യു തോമസിന്റെ നായികയായി മാളവിക തിരിച്ചുവരുന്നു; ‘ക്രിസ്റ്റി’ ഫസ്റ്റ് ലുക്ക്…

പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘ക്രിസ്റ്റി’ എന്നാണ്. മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. ‘പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലും തിളങ്ങിയ മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മാളവിക മലയത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നത്. ‘ദ ഗ്രേറ്റ് ഫാദർ’ എന്ന മമ്മൂട്ടി ചിത്രമായിരുന്നു അവസാനമായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഒരു റൊമാന്റിക് ഫീൽ ഗുഡ് ചിത്രമായി ആണ് ‘ക്രിസ്റ്റി’ ഒരുങ്ങുന്നത്. സംവിധായകൻ ആൽവിൻ തന്നെ കഥ ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും ആണ്. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ്‌ സെബാസ്റ്റിൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, മഞ്ജു പത്രോസ്, ജയാ എസ് കുറുപ്പ്, വീണ നായർ, സ്മിനു സിജോ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഗോവിന്ദ് വസന്ത ആണ് സംഗീത സംവിധായകൻ. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ:

“ഇനി ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കും”; ജൂഡ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി…

ചിരിമേളവുമായി സുരാജ്‌ വീണ്ടും വരുന്നു; ‘എന്നാലും ന്റെളിയാ’ ടീസർ പുറത്ത്…