പ്രണയിച്ച് ചിരഞ്ജീവിയും ശ്രുതി ഹാസനും; ‘വാൾട്ടയർ വീരയ്യ’യിലെ വീഡിയോ ഗാനം പുറത്ത്…

ലൂസിഫറിന്റെ റീമേക്ക് ആയ ഗോഡ്ഫാദറിന് ശേഷം മറ്റൊരു ചിരഞ്ജീവി ചിത്രം കൂടി തിയേറ്ററുകളിൽ എത്തുകയാണ്. ‘വാൾട്ടയർ വീരയ്യ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിരഞ്ജീവി ചിത്രം ബോബി ആണ് സംവിധാനം ചെയ്യുന്നത്. അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗാനങ്ങൾ ഓരോന്നായി പുറത്തിറക്കുക ആണ് നിർമ്മാതാക്കൾ. ചിത്രത്തിലെ ആദ്യ ഗാനമായ ‘ബോസ് പാർട്ടി’യ്ക്ക് പിറകെ രണ്ടാമത്തെ ഗാനമായ ‘ശ്രീദേവി ചിരഞ്ജീവി’ ഗാനവും പുറത്തുവന്നിരിക്കുക ആണ്.
ചിരഞ്ജീവിയും ചിത്രത്തിലെ നായിക ശ്രുതി ഹാസനും ആണ് ഈ ഗാനത്തിലെ പ്രധാന താരങ്ങൾ. ഒരു റൊമാന്റിക് ഗാനമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിരഞ്ജീവിയുടെ സിഗ്നേച്ചർ ഡാൻസ് സ്റ്റെപ് ആയ മൗത്ത് ഓർഗൻ സ്റ്റെപ്പുമായി ആണ് ഗാനം എത്തിയിരിക്കുന്നത്. ശേഖർ മാസ്റ്റർ ആണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഗാനം രചിച്ചു ഈണം പകർന്നിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീറ ഭരദ്വാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രവി തേജയും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം ജനുവരി 13ന് ആണ് റിലീസ് ചെയ്യുന്നത്. ഗാനം കാണാം: