“മാസ് സ്ക്രീൻ പ്രസൻസിൽ ഉണ്ണി മുകുന്ദൻ”; ‘മാളികപ്പുറം’ സിനിമയിലെ ഗാനമെത്തി…
യുവനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാളികപ്പുറം’. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയിലറിന് അതി ഗംഭീര അഭിപ്രായങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ഉണ്ടായത്. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനവും നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
ഗണപതി തുണയരുളുക എന്ന് തുടങ്ങുന്ന ഗാനം ആണ് യൂട്യൂബിൽ റിലീസ് ആയിരിക്കുന്നത്. മാസ് സ്ക്രീൻ പ്രസൻസിൽ ദൈവീകമായ പരിവേഷത്തോടെ നിറഞ്ഞു നിൽക്കുന്ന ഉണ്ണി മുകുന്ദൻ ആണ് ഈ ഗാനത്തിൽ ഹൈലൈറ്റ്. രഞ്ജിൻ രാജ് ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. സന്തോഷ് വർമ്മ രചിച്ച ഈ ഗാനം ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ് ആലപിച്ചത്. വീഡിയോ ഗാനം കാണാം: