“തിരുവനന്തപുരത്ത് മൊട വേണ്ട പയലെ”; ‘കാപ്പ’ വീഡിയോ ഗാനം പുറത്ത്…
ഈ ആഴ്ച തിയേറ്റർ റിലീസിന് ഒരുങ്ങുക ആണ് ഷാജി കൈലാസ് പൃഥ്വിരാജ് ടീമിന്റെ ‘കാപ്പ’ എന്ന ചിത്രം. ഡിസംബർ 22ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഒക്കെ മികച്ച രീതിയിൽ മുന്നോട്ട് നീങ്ങുക ആണ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത് എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ഒരു ഗാനവും നിർമ്മാതാക്കൾ റിലീസ് ചെയ്തിരുന്നു.
ഇപ്പോൾ ഇതാ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ചിത്രത്തിന്റെ ഒരു പ്രോമോ ഗാനം കൂടി നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. ‘തിരു തിരു തിരുവനന്തപുരത്തു’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് യൂട്യൂബിൽ റിലീസ് ആയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുഭാഷ് ബാബു, അനുഗ്രഹ് ഡിഗോഷ്, അഖിൽ ജെ ചാന്ദ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ ആണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളുമായി ആണ് ഈ പ്രോമോ ഗാനം എത്തിയിരിക്കുന്നത്. വീഡിയോ ഗാനം കാണാം: