മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ…

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ കഴിഞ്ഞ ആഴ്ചയിൽ ആണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർക്കിടയിൽ നിന്നും നിരൂപകർക്കിടയിൽ നിന്നും ലഭിച്ച ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണളോടെ തിയേറ്ററുകളിൽ പ്രദർശനം വിജയകരമായി തുടരുക ആണ്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടൈറ്റിൽ റോളിൽ ആണ് വിനീത് ശ്രീനിവാസൻ എത്തിയത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദർ നായകും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം ഡോ. അജിത് ജോയ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ച് ഒരു ബിഗ് സർപ്രൈസ് ന്യൂസ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന് വെളിപ്പെടുത്തിയിരിക്കുക ആണ് നായകൻ വിനീത് ശ്രീനിവാസൻ. ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആണ് വിനീത് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. 2024ൽ ആണ് ഈ ചിത്രത്തിന്റെ സെക്കൻഡ് പാർട്ട് ഉണ്ടാവുക എന്ന് വിനീത് പറഞ്ഞു. വിനീതിന് ഒപ്പം ലൈവ് വീഡിയോയിൽ ചിത്രത്തിലെ അഭിനേതാക്കൾ ആയ സുധി കോപ്പ, ആർഷ ചാന്ദിനി ബൈജു, സംവിധായകൻ അഭിനവ് സുന്ദർ നായക് എന്നിവരും ഉണ്ടായിരുന്നു. ചിത്രം ഈ ആഴ്ചയിൽ കേരളത്തിൽ 30 അഡീഷണൽ സ്ക്രീനുകളിൽ കൂടി എത്തും. ഓവർസീസിലും ഈ ആഴ്ച ചിത്രം റിലീസ് ചെയ്യുന്നുണ്ട്. റെസ്റ്റ് ഓഫ് ഇന്ത്യയിലും കൂടുതൽ സ്ക്രീനുകളിൽ ചിത്രം എത്തും എന്നും വിനീത് ലൈവ് വീഡിയോയിൽ പറഞ്ഞു. വീഡിയോ: