ഐശ്വര്യ ലക്ഷ്മി നായികയായ ‘കുമാരി’യുടെ ഒടിടി സ്‌ട്രീമിംഗ് ആരംഭിക്കുന്നു…

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുൻപ് തന്നെ ഒടിടി റിലീസ് ആയി എത്തുകയാണ് ഐശ്വര്യ ലക്ഷ്മി നായിക ആയ ‘കുമാരി’ എന്ന ചിത്രം. നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ഈ ചിത്രം ഒക്ടോബർ 28ന് ആയിരുന്നു തിയേറ്ററുകളിൽ റിലീസ് ആയത്. ഈ ഫാന്റസി ഹൊറർ ഡ്രാമ ചിത്രം നാളെ (നവംബർ 18) ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഇന്ന് രാത്രി പന്ത്രണ്ട് മണിയോട് കൂടി തന്നെ പ്രേക്ഷകർക്ക് ചിത്രം സ്‌ട്രീം ചെയ്തു കാണാൻ ആവും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന വേഷത്തിൽ എത്തിയ ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ഷൈൻ ടോം ചാക്കോ, സ്വാസിക, സുരഭി ലക്ഷ്മി, തൻവി റാം, ഗിജു ജോൺ, ശിവജിത്ത് പത്മനാഭൻ, രാഹുൽ മാധവ്, ശ്രുതി മേനോൻ എന്നിവർ ആണ് ഈ ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ അഭിനയിച്ചത്. നവാഗതനായ എബ്രഹാം ജോസഫാണ് കുമാരിയുടെ ഛായാഗ്രഹണം നിർവഹിച്ചത്. ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമ്മൽ സഹദേവ്, ശ്രീജിത്ത് സരങ്, ജേക്‌സ് ബിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോസഫ്, മൃദുല എന്നിവർ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ്. ട്രെയിലര്‍: