in , ,

“ന്യൂസല്ല എവിഡൻസ് ആണ് ആവശ്യം”; ആകാംക്ഷ ഭരിതമായി ‘അദൃശ്യം’ ട്രെയിലർ…

“ന്യൂസല്ല എവിഡൻസ് ആണ് ആവശ്യം”; ആകാംക്ഷ ഭരിതമായി ‘അദൃശ്യം’ ട്രെയിലർ…

മലയാളത്തിലും തമിഴിലും ഒരേ പോലെ ചിത്രീകരിച്ച ത്രില്ലർ ചിത്രമായ ‘അദൃശ്യം’ ഈ വരുന്ന വെള്ളിയാഴ്ച (നവംബർ 18ന്) റിലീസിന് തയ്യാറെടുക്കുക ആണ്. നവാഗതനായ സാക്ക് ഹാരിസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മലയാളം പതിപ്പിൽ നരേൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ആത്മീയ, ആനന്ദി എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പക്കിയരാജ് രാമലിംഗം തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് പുഷ്പരാജ് സന്തോഷ് ആണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സിജു മാത്യു, നേവിസ് സേവ്യർ, രാജദാസ് കുര്യാസ്, ലവൻ, കുസൻ എന്നിവർ ചേർന്നാണ്. ജോസഫ്, പത്താം വളവ് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് നിർവഹിച്ചത് ആശിഷ് ജോസഫ് ആണ്. ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

2 മിനിറ്റ് 18 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. ആനന്ദി അവതരിപ്പിക്കുന്ന കാർത്തിക എന്ന കാഥാപാത്രത്തെ കാണ്മാനില്ല എന്ന ഡയലോഗഗോട് കൂടിയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇക്കാര്യം അന്വേഷിച്ചു സ്ട്രീറ്റിൽ എത്തുമ്പോൾ അങ്ങനെ ഒരു പെണ്കുട്ടിയെ കണ്ടിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്. ആ സ്ത്രീ ആരാണ്, എന്താണ്, എവിടെ ആണ് എന്നൊക്കെയുള്ള വിവരങ്ങൾ ലഭ്യമല്ല എന്നും ട്രെയിലറില്‍ പറയുന്നു. പിന്നീട് ട്രെയിലറിൽ കഥാപാത്രങ്ങളുടെ ഫാമിലി മൊമെന്റസും ത്രില്ലിംഗ് ആയുള്ള ചേസിംഗ് സീനുകളും മറ്റുമാണ് മിന്നിമായുന്നത്. ട്രെയിലർ കാണാം:

എമ്പുരാന് ശേഷവും ഒരു ലാല്‍ ഫാൻ ബോയ് ചിത്രം; സംവിധായകന്റെ വെളിപ്പെടുത്തൽ…

“മുകുന്ദൻ ഉണ്ണി ഒരു വരവ് കൂടി വരും”; ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിനീത്…