in

“ഡബ്ബ് ചെയ്യാതെ അവരും നമ്മുടെ പടങ്ങൾ കണ്ടാൽ അടിപൊളി ആയിരിക്കും”, വിനീത് ശ്രീനിവാസൻ പറയുന്നു…

“ഡബ്ബ് ചെയ്യാതെ അവരും നമ്മുടെ പടങ്ങൾ കണ്ടാൽ അടിപൊളി ആയിരിക്കും”, വിനീത് ശ്രീനിവാസൻ പറയുന്നു…

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് വിനീത് ശ്രീനിവാസൻ. അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ ഒക്കെയും പ്രതീക്ഷകളോടെ തിയേറ്ററുകളിൽ എത്തുകയും പ്രതീക്ഷ കാക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത ചരിത്രം ആണ് ഉള്ളത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കിയ ഹൃദയം എന്ന ചിത്രം ഒടിടി റിലീസിന് ശേഷം മറ്റ് ഭാഷകളിലെ സിനിമ ആസ്വാദകർക്ക് ഇടയിലും തരംഗമായി മാറിയിരുന്നു. നിലവിൽ ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ വർഷങ്ങൾക്കു ശേഷം റിലീസിന് തയ്യാറാകുക ആണ്.

നിലവിൽ മലയാള സിനിമ മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ തന്നെ പ്രേക്ഷകർ സ്വീകരിക്കുന്ന ഒരു സാഹചര്യം ഉണ്ട്. ഇതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ സംസാരിക്കുക ഉണ്ടായി. മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിലെ തിയേറ്ററിൽ പോയി കണ്ട അനുഭവം പറഞ്ഞു കൊണ്ട് ആണ് വിനീത് ഇക്കാര്യം സംസാരിച്ചത്. ഡബ്ബ് ചെയ്യാതെ മഞ്ഞുമ്മൽ ബോയ്സ് ഒറിജിനൽ മലയാളം വെർഷൻ തന്നെ ആയിരുന്നു തമിഴ് നാട്ടിൽ തരംഗം തീർത്തത്. ഇതേ പോലെ മലയാള സിനിമകൾ മറ്റ് ഭാഷയിലെ പ്രേക്ഷകർ ഒറിജിനൽ ഭാഷയിൽ സ്വീകരിക്കുക ആണ് അടിപൊളി ആയിരിക്കും എന്ന് ആണ് വിനീത് പറയുന്നത്.

വിനീതിൻ്റെ വാക്കുകൾ ഇങ്ങനെ: “മഞ്ഞുമ്മൽ ബോയ്സ് ആണ് കുറേ നാളുകൾക്ക് ശേഷം ഞെട്ടി പോയ ഒരു സിനിമ. തമിഴ് നാട്ടിൽ ഒരു മലയാളി പോലും ഇല്ലാത്ത ഒരു തിയേറ്ററിൽ ഫുൾ കയ്യടികൾക്ക് ഇടയിൽ ഇരുന്ന് ആണ് ഞാൻ കണ്ടത്. നമ്മൾ എല്ലാ കാലവും തമിഴ് സിനിമ സബ്ടൈറ്റിൽ ഇല്ലാതെ കണ്ടിട്ടുണ്ട്. ഇപ്പൊൾ നമ്മുടെ ഭാഷയും അവർക്ക് മനസിലായി വരുന്നുണ്ട്. ഫാസ്റ്റ് ആയി സംസാരിക്കുമ്പോൾ നേരത്തെ ഒന്നും മനസിലാവില്ലായിരുന്നു. ഇപ്പൊൾ ഒടിടിയിൽ കണ്ട് കണ്ട് അവർക്ക് അത് പിടികിട്ടുന്നുണ്ട്. അത് നല്ലതാ. ഡബ്ബ് ചെയ്യാതെ ഒറിജിനൽ ലാംഗ്വേജിൽ നമ്മുടെ പടം ഇറക്കാൻ പറ്റും. ഞാനൊക്കെ എപ്പോളും ആലോചിക്കുന്നത് നമ്മുടെ ഭാഷയിൽ ഇറക്കാൻ ആണ്. കാരണം നമ്മളൊക്കെ അങ്ങനെ അല്ലേ കാണുന്നത്. ഹിന്ദി പടം ഡബ്ബ് അല്ലല്ലോ ഹിന്ദിയിൽ അല്ലേ നമ്മൾ കാണുന്നത്, തമിഴ് പടം തമിഴിലും അല്ലേ കാണുന്നത്. അതേ പോലെ ബാക്കിയുള്ളവരും കാണുന്ന നിലയിൽ നമ്മൾ എത്തിയാൽ അടിപൊളി ആയിരിക്കും.”

Content Summary: Vineeth Sreenivasan says it would be fantastic if Malayalam films are accepted by audiences in other languages in their original version itself.

‘ആടുജീവിത’ത്തിന് അതിഗംഭീര സ്വീകരണം; റിലീസ് ദിനത്തിൽ നേടിയത് 16.7 കോടി…

സൂപ്പർസ്റ്റാറിന്റെ ബാല്യകാല ജീവിത കഥ പറഞ്ഞ് ‘നടികറി’ലെ ഗാനം ശ്രദ്ധനേടുന്നു…