in , ,

സൂപ്പർസ്റ്റാറിന്റെ ബാല്യകാല ജീവിത കഥ പറഞ്ഞ് ‘നടികറി’ലെ ഗാനം ശ്രദ്ധനേടുന്നു…

സൂപ്പർസ്റ്റാറിന്റെ ബാല്യകാല ജീവിത കഥ പറഞ്ഞ് ടൊവിനോ ചിത്രം നടികറിലെ ഗാനം ശ്രദ്ധനേടുന്നു…

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽ ജൂനിയർ സംവിധാനം ചെയ്യ്ത ‘നടികർ’. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ‘ഓമൽ കനവേ..’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുകയാണ്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് യാക്സൻ ഗാരി പെരേരയും നേഹ നായറുമാണ് സംഗീതം പകർന്നിരിക്കുന്നത്. ജോബ് കുര്യൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർസ്റ്റാർ ഡേവിഡ് എന്ന കഥാപാത്രത്തിനാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത്.

ബാല്യത്തിൽ തനിച്ചായി പോകുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെ നൊമ്പരമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛനും അമ്മയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെ നഷ്ടപ്പെടുന്ന കുട്ടി ആയാണ് ഡേവിഡിനെ കാണിച്ചിരിക്കുന്നത്. ദിവ്യ പിള്ളൈ, ചന്തുനാഥ് എന്നിവരാണ് ഇതിൽ ഡേവിഡ് എന്ന കഥാപാത്രത്തിന്റെ അമ്മയും അച്ഛനുമായി അഭിനയിച്ചിരിക്കുന്നത്. ഭാവന നായികയായി എത്തുന്ന ഈ ചിത്രത്തിൽ ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.

അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡ്, പുഷ്പ – പാര്‍ട്ട് 1 ഉള്‍പ്പെടെ വമ്പൻ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
സുവിന്‍ എസ് സോമശേഖരൻ തിരക്കഥ രചിച്ച ഈ ചിത്രത്തിന് ആല്‍ബിയാണ് ക്യാമറ ചലിപ്പിച്ചത്. രതീഷ് രാജാണ് നടികറിന്റെ എഡിറ്റര്‍.

“ഡബ്ബ് ചെയ്യാതെ അവരും നമ്മുടെ പടങ്ങൾ കണ്ടാൽ അടിപൊളി ആയിരിക്കും”, വിനീത് ശ്രീനിവാസൻ പറയുന്നു…

ബോക്‌സ് ഓഫീസിൻ തോഴൻ തിരികെ വരുന്നു; നിവിൻ പോളി സ്‌പെഷ്യൽ ‘വർഷങ്ങൾക്കു ശേഷം’ ഗാനം ഇതാ…