മമ്മൂട്ടിയുടെ കൊടും വില്ലനായി വിനയ് റായ് മലയാളത്തിൽ; ‘ക്രിസ്റ്റഫർ’ പോസ്റ്റർ…

തിയേറ്റർ റിലീസിന് തയ്യാറായി നിൽക്കുന്ന രണ്ട് മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് ‘ക്രിസ്റ്റഫർ’. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഉദയകൃഷ്ണ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ് താരം വിനയ് റായ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തുകയാണ് എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. ഇതിന്റെ അപ്‌ഡേറ്റ് ആണിപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. വിനയ് റായിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് രണ്ട് പോസ്റ്ററുകൾ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. വില്ലൻ വേഷം ആണ് വിനയ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത് എന്നും പോസ്റ്ററിൽ സൂചിപ്പിക്കുന്നുണ്ട്.
രണ്ട് പോസ്റ്ററുകൾ പുറത്തിറക്കിയെങ്കിലും വിനയുടെ മുഖം രണ്ട് പോസ്റ്ററിലും വ്യക്തമല്ല. ഇരുട്ടിന്റെ മറവിൽ ആണ് നായകനെ ഒരു പോസ്റ്ററിൽ കാണിച്ചത് എങ്കിൽ മറ്റൊരു പോസ്റ്ററിൽ മുഖംതിരിച്ചു നിൽക്കുന്ന വില്ലനെ ആണ് കാണാൻ കഴിയുക. ഡ്രാഗൺ ടാറ്റുവോടെ ആണ് വിനയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. നായകനായി തിളങ്ങിയ വിനയ് അടുത്ത കാലത്ത് കൂടുതലും വില്ലൻ വേഷങ്ങളിൽ ആണ് തിളങ്ങുന്നത്. നെൽസൺ ഒരുക്കിയ ശിവ കാർത്തികേയൻ ചിത്രത്തിലെ വിനയ് റായുടെ വില്ലൻ വേഷം വളരെയധികം ശ്രദ്ധനേടിയിരുന്നു. പോസ്റ്ററുകൾ: