in

വൈകില്ല, ‘ഗോൾഡ്‌’ ഉടനെ തന്നെ ഒടിടിയിൽ എത്തും; റിലീസ് തീയതി ഇതാ…

വൈകില്ല, ‘ഗോൾഡ്‌’ ഉടനെ തന്നെ ഒടിടിയിൽ എത്തും; റിലീസ് തീയതി ഇതാ…

വലിയ പ്രൊമോഷനുകൾ ഒന്നുമില്ലാതെ തന്നെ വൻ ഹൈപ്പോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ഗോൾഡ്‌’. പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ഇറങ്ങി 7 വർഷത്തിന് ശേഷം തിയേറ്ററുകളിൽ എത്തുന്ന അൽഫോൻസ് പുത്രൻ എന്നത് ആയിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. പൃഥ്വിരാജും നയൻതാരയും താരനിരയിൽ അണിനിരന്നതും ചിത്രത്തിലുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിയാതെ പോകുകയായിരുന്നു. ഈ ചിത്രമിപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുക ആണ്. ഡിസംബർ 29ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്തു തുടങ്ങും.

ചിത്രത്തിന്റെ റിലീസ് തീയതി സൂചിപ്പിച്ചു സംവിധായകൻ അൽഫോൻസ് പുത്രൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു എങ്കിലും അത് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. പ്രൈം വീഡിയോ റിലീസ് തീയതിയിൽ മാറ്റം വരുത്തിയതിനാൽ ആണോ ഇതെന്ന് വ്യക്തമല്ല. എങ്കിലും 29ന് തന്നെ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും എന്ന് പ്രതീക്ഷിക്കാം. ഡിസംബർ 2ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. നാല് ആഴ്ചകൾ പിന്നിടുന്നതിന് മുൻപ് തന്നെ ഒടിടിയിൽ ചിത്രം എത്തുകയാണ്. ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടാൻ സാധിച്ചില്ലെങ്കിലും ലാഭകരമായ ഒരു സംരംഭമായിരുന്നു ചിത്രമെന്ന് പൃഥ്വിരാജ് അടുത്തയിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.

“മാസ് ഗാനത്തിൽ താരപരിവേഷത്തോടെ ചിരഞ്ജീവി”; ‘വാൾട്ടയർ വീരയ്യ’ ടൈറ്റിൽ ഗാനം പുറത്ത്…

മമ്മൂട്ടിയുടെ കൊടും വില്ലനായി വിനയ് റായ് മലയാളത്തിൽ; ‘ക്രിസ്റ്റഫർ’ അപ്‌ഡേറ്റ്…