in , ,

ബ്രഹ്മാണ്ഡ രണ്ടാം വരവിന് ‘പൊന്നിയിൻ സെൽവൻ’; റിലീസ് പ്രഖ്യാപിച്ച് വീഡിയോ എത്തി…

ബ്രഹ്മാണ്ഡ രണ്ടാം വരവിന് ‘പൊന്നിയിൻ സെൽവൻ’; റിലീസ് പ്രഖ്യാപിച്ച് വീഡിയോ എത്തി…

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നാണ് മണിരത്‌നം ഒരുക്കിയ ‘പൊന്നിയിൻ സെൽവൻ 1’. ഈ പൊന്നിയിൻ സെൽവൻ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. ചിത്രം ഏപ്രിൽ അടുത്ത വർഷം ഏപ്രിൽ 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ‘ചോളാസ് ആർ ബാക്ക്’ എന്ന ക്യാപ്ഷൻ നൽകിയാണ് നിർമ്മാതാക്കൾ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 33 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു കൊണ്ട് ആണ് റിലീസ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന താരങ്ങളായ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ് എന്നിവരെ ആണ് ഈ സ്‌പെഷ്യൽ വീഡിയോയിൽ കാണാൻ കഴിയുന്നത്. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടോക്കീസും ചേർന്ന് ചിത്രം നിർമ്മിക്കുന്ന പൊന്നിയിൻ സെൽവന്റെ രണ്ട് ഭാഗങ്ങളും ഒരുമിച്ചു ആയിരുന്നു ചിത്രീകരിച്ചത്. പുതിയ ചില സീനുകൾ കൂടി വളരെ ചെറിയ ഒരു ഷെഡ്യൂളിൽ ചിത്രീകരിക്കും എന്നാണ് ലഭിക്കുന്ന വിവരം. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ പൊന്നിയിൻ സെൽവൻ 35 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മണിരത്നം പൂർത്തിയാക്കിയത്. എആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം പകർന്നത്. റിലീസ് പ്രഖ്യാപിച്ചു പുറത്തിറക്കിയ വീഡിയോ:

മമ്മൂട്ടിയുടെ കൊടും വില്ലനായി വിനയ് റായ് മലയാളത്തിൽ; ‘ക്രിസ്റ്റഫർ’ അപ്‌ഡേറ്റ്…

“നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോൾ നിങ്ങൾ നൽകിയത് വിസ്മയ വിജയം”