in

വില്ലൻ ലോഡിങ്; ആദ്യ വീഡിയോ ഗാനം ഒക്ടോബർ ആദ്യ വാരത്തിനുള്ളിൽ പ്രേക്ഷകരിലേക്ക്!

വില്ലൻ ലോഡിങ്; ആദ്യ വീഡിയോ ഗാനം ഒക്ടോബർ ആദ്യ വാരത്തിനുള്ളിൽ പ്രേക്ഷകരിലേക്ക്!

ഓരോ മലയാളി പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ക്രൈം ത്രില്ലറായ വില്ലൻ. ബിഗ് ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം നിർമ്മിച്ചത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.

മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാലും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്റെ ഫൈനൽ സ്റ്റേജിൽ ആണ്. ഇന്ന് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, വില്ലന്റെ ഡി ഐ ജോലികൾ ചെയ്യുന്ന ചെന്നൈയിലെ സ്റ്റുഡിയോയിൽ നിന്ന് ഫേസ്ബുക്ക് ലൈവിൽ വരികയും ചിത്രത്തെ പറ്റി പ്രേക്ഷകരോട് കൂടുതൽ സംസാരിക്കുകയും ചെയ്തു.

ഈ മാസം അവസാന വാരം ചിത്രം പ്രദർശനത്തിനെത്തും എന്നറിയിച്ച ബി ഉണ്ണികൃഷ്ണൻ, കൃത്യമായ റിലീസ് തീയതി സെൻസറിങ് കഴിഞ്ഞതിനു ശേഷം ഈ വാരം അവസാനത്തോടെ പ്രഖ്യാപിക്കും എന്നറിയിച്ചു.

യേശുദാസിനൊപ്പം ടീം ഫോർ മ്യൂസിക്സ്

ചിത്രത്തിലെ ഓഡിയോ റിലീസ് കഴിഞ്ഞ മാസം നടന്നിരുന്നു. ടീം ഫോർ മ്യൂസിക്സ് ഒപ്പത്തിന് ശേഷം സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടി കഴിഞ്ഞു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം  ഒക്ടോബർ അഞ്ചിനോ ആറിനോ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യാന്‍ ശ്രമിക്കുമെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം മലയാളത്തിൽ ഇന്ന് വരെ വരാത്ത ഒന്നാണെന്നും അതുപോലെ തന്നെ മോഹൻലാൽ എന്ന നടന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും വ്യത്യസ്തമായ മാനങ്ങൾ ഉള്ള ഒരു കഥാപാത്രം ആയിരിക്കും ഈ ചിത്രത്തിലെ മാത്യു മാഞ്ഞൂരാൻ എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

മോഹൻലാൽ- വിശാൽ ടീമിന് ഒപ്പം ഹന്സിക മൊട്‍വാനി, മഞ്ജു വാര്യർ, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. അതുപോലെ തന്നെ സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ 8 K റെസൊല്യൂഷൻ ക്യാമെറയിൽ ചിത്രീകരിച്ച വില്ലൻ റിലീസിന് മുൻപേ തന്നെ എട്ടര കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. റിലീസിന് മുൻപേ നേടിയ സാറ്റലൈറ്റ് എമൗണ്ടിലും അതുപോലെ ഹിന്ദി ഡബ്ബിങ് റൈറ്സ്, മ്യൂസിക് റൈറ്സ് എന്നിവയുടെ കാര്യത്തിലുമെല്ലാം റെക്കോർഡ് ഇപ്പോൾ വില്ലന് ആണ്.

ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രേക്ഷകരോട് വില്ലന്‍ വിശേഷങ്ങള്‍ പങ്ക് വെച്ച വീഡിയോ കാണാം:

മാസ്റ്റർപീസ് ഇടിവെട്ട്

മാസ്റ്റർപീസ് ഇടിവെട്ട് ആക്ഷൻ ചിത്രം; മമ്മൂട്ടി ഫാൻസ്‌ വിസിലടി നിർത്തില്ല: ഉണ്ണി മുകുന്ദൻ

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് പുതിയ പ്രോഡക്റ്റ്; ഇത് ജോയുടെ ജിയോ; പ്രോമോ വീഡിയോ