മാസ്റ്റർപീസ് ഇടിവെട്ട് ആക്ഷൻ ചിത്രം; മമ്മൂട്ടി ഫാൻസ്‌ വിസിലടി നിർത്തില്ല: ഉണ്ണി മുകുന്ദൻ

0

മാസ്റ്റർപീസ് ഇടിവെട്ട് ആക്ഷൻ ചിത്രം; മമ്മൂട്ടി ഫാൻസ്‌ വിസിലടി നിർത്തില്ല: ഉണ്ണി മുകുന്ദൻ

മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രം മാസ്റ്റർപീസ് ആരാധകർ ഒരുപാട് കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രം ഒരു പക്കാ ആക്ഷൻ എന്റെർറ്റൈനെർ ആണ്. യുവ നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് ലൈവിൽ ചിത്രത്തെ പറ്റി പറഞ്ഞത് മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുക ആണ്.

ഉണ്ണി മുകുന്ദൻ പറയുന്നു: മാസ്റ്റർപീസ് ഒരു ഇടിവെട്ട് ആക്ഷൻ എന്റെർറ്റൈനെർ ആയിരിക്കും. മമ്മൂട്ടി ഫാൻസ്‌ തിയേറ്ററിൽ വിസിലടി നിർത്തില്ല എന്നാണ് എന്റെ വിശ്വാസം. അത്രെയും എക്സ്ട്രാവഗൻറ്റ് ആയിട്ടാണ് പടം വന്നേക്കുന്നത്.

ഇത്രെയും നല്ലതായിട്ട് മമ്മൂക്ക വേറെ ചിത്രത്തിൽ ഫൈറ്റ് ചെയ്തതായി കണ്ടിട്ടില്ലല്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. റോ ഫൂട്ടേജ് കണ്ടിട്ടാണ് ഈ അഭിപ്രായം പറയുന്നത് എന്നും എഡിറ്റിംഗ് കഴിയുമ്പോ അതിലും മികച്ചതാവും എന്നും ഉണ്ണിമുകുന്ദൻ പറയുന്നു.

വീഡിയോ കാണാം:

രാജാധിരാജയ്ക്കു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

മമ്മൂട്ടിയെയും ഉണ്ണി മുകുന്ദനെയും കൂടാതെ വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്‌വ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ് ഗോപി തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിലുണ്ട്.

മാസ്റ്റർപീസ് ഇടിവെട്ട്

വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ മെഗാ ബജറ്റ് ചിത്രം നിർമിക്കുന്നത് റോയൽ സിനിമാസ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here