അംബാനിയുടെ ജിയോ പോലെ മാർക്കറ്റ് റൂൾ തിരുത്തുന്ന പ്രോഡക്റ്റുമായി പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്; പ്രോമോ വീഡിയോ
ജയസൂര്യ – രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ പ്രോമോ വീഡിയോ എത്തി. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ആണ് ഈ പ്രോമോ വീഡിയോ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് പ്രോഡക്റ്റ് ലോഞ്ച് എന്ന് പേരിട്ടിരിക്കുന്ന പ്രോമോ വിഡോയിൽ പരിചയപ്പെടുത്തന്നത് ജോയ് താക്കോൽക്കാരൻ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ പുതിയ പ്രോഡക്റ്റിനെ ആണ്. ഇത്തവണ ലോകമൊട്ടാകെ വാപിക്കുന്ന ബിസിനസ് ആണ് നോട്ടം. അംബാനിയുടെ ജിയോ പോലെ മാർക്കറ്റ് റൂൾസ് വരെ ചേഞ്ച് ചെയ്യുന്ന പ്രോഡക്റ്റ്. ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും.
കാണാം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് പ്രോഡക്റ്റ് ലോഞ്ച് വീഡിയോ: