in

അഭിനയ മികവുമായി വിസ്മയിപ്പിക്കാൻ വിജയ് സേതുപതി വീണ്ടും; മഹാരാജ ട്രെയിലർ…

അഭിനയ മികവുമായി വിസ്മയിപ്പിക്കാൻ വിജയ് സേതുപതി വീണ്ടും; മഹാരാജ ട്രെയിലർ…

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ മഹാരാജ. ജൂൺ പതിമൂന്നിന് ആഗോള റിലീസായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മാസ്സ് ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. അഭിനയ മികവ് കൊണ്ട് വിജയ് സേതുപതി വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രെയിലർ തരുന്നത്.

പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം നിഥിലൻ സാമിനാഥനാണു സംവിധാനം ചെയ്തിരിക്കുന്നത്. ക്രൈം, ത്രില്ലർ ഘടകങ്ങൾ എന്നിവക്ക് പ്രാധാന്യം നല്കിയൊരുക്കിയ ഈ ആക്ഷൻ ഡ്രാമയിൽ വിജയ് സേതുപതിക്കൊപ്പം ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമത മോഹൻദാസ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ നട്ടി, ഭാരതിരാജ, അഭിരാമി, സിങ്കമ്പുലി, അരുൾദോസ്, മുനിഷ്കാന്ത്, വിനോദ് സാഗർ, ബോയ്സ് മണികണ്ഠൻ, കൽക്കി, സചന നമിദാസ് എന്നിവരും വേഷമിട്ടിരിക്കുന്നു.

സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ദിനേശ് പുരുഷോത്തമനും സംഗീതമൊരുക്കിയത് ബി അജെനീഷ് ലോകനാഥുമാണ്‌. കാന്താര ഉൾപ്പെടെയുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ആളാണ് അജെനീഷ് ലോകനാഥ്. ഫിലോമിൻ രാജാണ് മഹാരാജയുടെ എഡിറ്റർ.

അനൽ അരശ് ഒരുക്കിയ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് സൂചന. കുരങ്ങു ബൊമ്മയ് എന്ന പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രമൊരുക്കിയ ആളാണ് മഹാരാജയുടെ സംവിധായകൻ നിഥിലൻ സാമിനാഥൻ. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

ലോകം തിരഞ്ഞ 100 ഇന്ത്യൻ താരങ്ങളെ അവതരിപ്പിച്ച് ഐഎംഡിബി; മലയാളത്തിൽ നിന്ന് ഒന്നാമൻ മോഹൻലാൽ…

കറി ആൻഡ് സയനൈഡ് സംവിധായകൻ്റെ ‘ഉള്ളൊഴുക്കി’ൽ ഉർവശിയും പാർവതിയും; റിലീസ് പ്രഖ്യാപിച്ചു…