കലിപ്പ് പോലീസായി സണ്ണി വെയ്ൻ; ഷെയ്നും സണ്ണിയും ഒന്നിക്കുന്ന ‘വേല’ വരുന്നു…
പ്രേക്ഷകരുടെ പ്രിയ യുവ താരം ഷെയ്ൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ചിത്രം നവഗതനായ ശ്യാം ശശി ആണ് സംവിധാനം നിർവഹിക്കുന്നത്. ഷെയ്ൻ നിഗമിന് ഒപ്പം സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിലെ ഷെയ്ന്റെ പോലീസ് വേഷത്തിലെ ലുക്ക് ലൊക്കേഷൻ വീഡിയോയിലൂടെ പുറത്തുവന്നപ്പോൾ വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോളിതാ സണ്ണി വെയ്ന്റെ ലുക്കും പുറത്തുവന്നിരിക്കുക ആണ്.
സണ്ണി വെയ്നും ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് എത്തുന്നത്. ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിൽ പോലീസ് വേഷത്തിൽ ആണ് സണ്ണി വെയ്നെ കാണാൻ കഴിയുക. കട്ടി മീശയും ഒപ്പം തീവ്രമായ നോട്ടത്തോടെയും ആണ് സണ്ണി വെയ്ൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റർ:
പാലക്കാടുള്ള ഒരു പോലീസ് കണ്ട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എം സജാസ് ആണ്. അദിതി ബാലനും സിദ്ധാർത്ഥ് ഭരതനും ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് സംഗീത സംവിധാനം. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും സുരേഷ് രാജൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.