in , ,

കെജിഎഫിനെ ഓർമ്മപ്പെടുത്തി ‘കബ്സ’; പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ പുറത്ത്…

കെജിഎഫിനെ ഓർമ്മപ്പെടുത്തി ‘കബ്സ’; പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ പുറത്ത്…

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കെജിഎഫ് എന്ന ചിത്രത്തെ ഓർമ്മപ്പെടുത്തി കന്നഡ സിനിമയിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ റിലീസ് ആയിരിക്കുക ആണ്. കന്നഡ സൂപ്പർ താരങ്ങളായ ഉപേന്ദ്രയും കിച്ച സുദീപും ഒന്നിക്കുന്ന ‘കബ്സ’ എന്ന ചിത്രത്തിന്റെ ടീസർ ആണ് എത്തിയിരിക്കുന്നത്. ആർ ചന്ദ്രു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറയുന്നത്.

കളർ ഗ്രേഡിംഗും ബിജിഎമും അടക്കം കെജിഎഫിനെ ഓർമ്മപ്പെടുത്തുണ്ട് ടീസർ. രണ്ട് സൂപ്പർതാരങ്ങൾ ഒന്നിക്കുന്നതിന്റെ ആവേശമെല്ലാം ടീസറിൽ കാണാൻ കഴിയുന്നുണ്ട്. 2016ൽ മുകുന്ദ മുരാരി എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു. 80കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ദക്ഷിണേന്ത്യ അടക്കി ഭരിച്ച ഭാർഗവൻ എന്ന അധോലോക നായകന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കബ്‌സ ഒരുക്കുന്നത്. 1940-കളുടെ അവസാനം മുതൽ 1980 വരെയുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ടീസർ:

കെജിഎഫിന് സംഗീതം ഒരുക്കിയ രവി ബസ്‌റൂർ ആണ് കബ്സയ്ക്കും സംഗീതം ഒരുക്കുന്നത്.എ ജെ ഷെട്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു എസ് കുമാർ ആണ്. ആർ ചന്ദ്രശേഖർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഏഴ് ഇന്ത്യൻ ഭാഷകളിൽ ചിത്രം പുറത്തിറക്കാൻ ആണ് നിർമ്മാതാക്കളുടെ ശ്രമം. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കലിപ്പ് പോലീസായി സണ്ണി വെയ്ൻ; ഷെയ്നും സണ്ണിയും ഒന്നിക്കുന്ന ‘വേല’ വരുന്നു…

‘സമ്മർ ഇൻ ബത്‌ലഹേം’ ഷൂട്ടിംഗ് ആരംഭിച്ചത് തമിഴിൽ; ആ കഥ സിബി മലയിൽ പറയുന്നു…