‘കാപ്പ’ ഷൂട്ടിംഗ് പൂർത്തിയായി; പൃഥ്വിയും താരങ്ങളും അണിനിരന്ന പുതിയ പോസ്റ്റർ പുറത്ത്…

0

‘കാപ്പ’ ഷൂട്ടിംഗ് പൂർത്തിയായി; പൃഥ്വിയും താരങ്ങളും അണിനിരന്ന പുതിയ പോസ്റ്റർ പുറത്ത്…

‘കടുവ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ’. ജി ആർ ഇന്ദുഗോപൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ‘കൊട്ട മധു’ എന്ന കഥാപാത്രത്തെ ആണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കാപ്പ ടീം പുറത്തുവിട്ട പൃഥ്വിരാജിന്റെ രണ്ട് വ്യത്യസ്ത ലുക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റ് പൃഥ്വിരാജ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുക ആണ്.

കാപ്പയുടെ ചിത്രീകരണം പൂർത്തിയായി എന്നത് ആണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളും അണിനിരക്കുന്നത് ആണ് പുതിയ പോസ്റ്റർ. ആസിഫ് അലി, അപർണ്ണ ബാലമുരളി, അന്ന ബെൻ എന്നിവർ ആണ് പൃഥ്വിരാജിന് ഒപ്പം പുതിയ പോസ്റ്ററിൽ പ്രത്യക്ഷപെടുന്നത്. പോസ്റ്റർ:

‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ ജി ആർ ഇന്ദുഗോപൻ തന്നെയാണ് ‘ശംഖുമുഖി’ എന്ന നോവലും എഴുതിയത്. തിയേറ്റർ ഓഫ് ഡ്രീംസും ഫെഫ്ക റൈറ്റേഴ്‌സ്‌ യൂണിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘കടുവ’ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ആണ് തിയേറ്റർ ഓഫ് ഡ്രീംസ് എന്ന ബാനറിൽ പങ്കാളികളാകുന്ന നിർമ്മാതാക്കൾ.