in , ,

ഉറപ്പിക്കാം, ഒരു വിനീത് ശ്രീനിവാസൻ മാജിക്ക് ലോഡിങ്; ‘വർഷങ്ങൾക്കു ശേഷം’ ട്രെയിലർ…

നിങ്ങൾ എവിടെ പോയാലും നിങ്ങൾക്ക് ചുറ്റും ആളുകൾ ഉണ്ടാവും; ‘വർഷങ്ങൾക്കു ശേഷം’ ട്രെയിലർ…

പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്കു ശേഷം ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. അടുത്ത മാസം പതിനൊന്നിന് ആഗോള റിലീസായി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ, ഒരു വീഡിയോ ഗാനം എന്നിവ നേരത്തെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്.

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സമ്പൂർണ്ണ എന്റർടൈനറാണ് വർഷങ്ങൾക്ക് ശേഷമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും മനോഹരമായ സംഗീതവും നൊസ്റ്റാൾജിയയും കോർത്തിണക്കി ഒരുക്കിയ ഒരു വിനീത് ശ്രീനിവാസൻ മാജിക് ആയി ഈ ചിത്രം മാറുമെന്ന് ട്രെയിലറിലെ ദൃശ്യങ്ങൾ പറയുന്നുണ്ട്. പഴയകാല മദിരാശി പട്ടണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇതിലെ കഥയുടെ പ്രധാന ഭാഗം നടക്കുന്നതെന്ന വിവരവും ട്രെയ്ലറിൽ നിന്ന് ലഭിക്കുന്നുണ്ട്.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം അതിൽ വേഷത്തിൽ നിവിൻ പോളിയും അഭിനയിച്ച ഈ ചിത്രത്തിൽ, ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ, അശ്വത് ലാൽ, ദീപക് പറമ്പൊൾ, വൈ ജി മഹേന്ദ്ര, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ്, പൊള്ളാച്ചി രാജ, ഫാഹിം സഫർ, വിജയലക്ഷ്മി, ബിജു സോപാനം, രേഷ്മ സെബാസ്റ്റ്യൻ, ഉണ്ണി രാജ, ദർശന സുദർശൻ, കൃഷ്ണചന്ദ്രൻ, ശ്രീറാം രാമചന്ദ്രൻ, അഞ്ജലി നായർ, എ ആർ രാജ ഗണേഷ്, നന്ദു പൊതുവാൾ, ടി എസ് ആർ എന്നിവരും വേഷമിട്ടിരിക്കുന്നു.

പ്രശസ്ത ഗായകനായ അമൃത് രാംനാഥ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം എന്നിവരാണ്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ച ഈ ചിത്രം രചിച്ചതും വിനീത് ശ്രീനിവാസനാണ്.

Content Summary: Varshangalkku Shesham Trailer

ബോക്സ് ഓഫീസിനെ ഭ്രമിപ്പിച്ച് ‘ഭ്രമയുഗം’ നേടിയത് കോടികൾ; ഫൈനൽ കളക്ഷൻ റിപ്പോർട്ട് ഇതാ…

Krishna Malayalee From India Song Released

വിനീതിൻ്റെ ഗാനത്തിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന നിവിൻ; ‘മലയാളി ഫ്രം ഇന്ത്യ’യിലെ ആദ്യ ഗാനം പുറത്ത്…