in

അല്ലു അർജുൻ – അറ്റ്‌ലി ചിത്രം സയൻസ് ഫിക്ഷൻ? നിഗൂഢതയുണർത്തി പുതിയ പോസ്റ്റർ; ടൈറ്റിൽ പ്രഖ്യാപനം നാളെ

അല്ലു അർജുൻ – അറ്റ്‌ലി ചിത്രം സയൻസ് ഫിക്ഷൻ? നിഗൂഢതയുണർത്തി പുതിയ പോസ്റ്റർ; ടൈറ്റിൽ പ്രഖ്യാപനം നാളെ

അല്ലു അർജുനും സംവിധായകൻ അറ്റ്‌ലിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ നാളെ പ്രഖ്യാപിക്കും. ഏപ്രിൽ 8-ന് രാവിലെ 11 മണിക്കാണ് ടൈറ്റിൽ വെളിപ്പെടുത്തുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അല്ലു അർജുന്റെ 22-ാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണിത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

ടൈറ്റിൽ പ്രഖ്യാപനത്തിന് മുന്നോടിയായി പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം ചർച്ചയായിട്ടുണ്ട്. രോമങ്ങളാൽ മൂടപ്പെട്ടതും നീളമുള്ള നഖങ്ങളുള്ളതുമായ ഒരു കൈ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ഇതൊരു സയൻസ് ഫിക്ഷൻ അല്ലെങ്കിൽ സൂപ്പർഹീറോ പ്രമേയത്തിലുള്ള ചിത്രമായിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

View this post on Instagram

A post shared by Atlee Kumar (@atlee47)

‘ജവാൻ’ എന്ന സിനിമയ്ക്ക് ശേഷം അറ്റ്‌ലി ഒരുക്കുന്ന ഈ ചിത്രത്തിൽ വമ്പൻ വിഎഫ്എക്സ് (VFX) സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ ‘അയൺമാൻ 2’, ‘ട്രാൻസ്ഫോർമേഴ്സ്’ എന്നിവയിൽ പ്രവർത്തിച്ച ജയിംസ് മാഡിഗൻ, മൈക് എലിസാൽഡെ തുടങ്ങിയ സാങ്കേതിക വിദഗ്ധർ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഐഎൽഎം (ILM), ലോല വിഎഫ്എക്സ് തുടങ്ങി ലോകപ്രശസ്തമായ വിഎഫ്എക്സ് സ്റ്റുഡിയോകളാണ് ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുന്നത്.

പുഷ്പ 2-വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ ലോകം ഈ പ്രോജക്റ്റിൽ വെച്ചുപുലർത്തുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ നാളെ രാവിലെ പുറത്തുവരുന്നതോടെ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പിആർഒ ആതിര ദിൽജിത്ത്.

ആ റെക്കോർഡ് പട്ടികയിൽ ലാലേട്ടനും വിജയ്ക്കും രജിനിക്കും ഒപ്പം ഇനി ഹാഷിറും ടീമും; ‘വാഴ 2’ പുതിയ ചരിത്രത്തിലേക്ക്!

അറ്റ്‌ലി ചിത്രത്തിൽ അമാനുഷിക വേഷപ്പകർച്ചയുമായി അല്ലു അർജുൻ; ‘രാക്ക’ ടൈറ്റിൽ പോസ്റ്റർ പുറത്ത്