in , ,

“ഒരുപാട് കാര്യങ്ങൾ ഉണ്ട് മോനെ”; ഇത് ഒന്നൊന്നര വൈബ് ഐറ്റം, ‘വർഷങ്ങൾക്ക് ശേഷം’ ടീസർ…

“ഒരുപാട് കാര്യങ്ങൾ ഉണ്ട് മോനെ”; ഇത് ഒന്നൊന്നര വൈബ് ഐറ്റം, ‘വർഷങ്ങൾക്ക് ശേഷം’ ടീസർ…

ഹൃദയം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ 1 മിനിറ്റ് 51 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ ആണ് നിർമ്മാതാക്കൾ ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്.

സിനിമ തന്നെയാണ് വർഷങ്ങൾക്ക് ശേഷം എന്ന ഈ ചിത്രത്തിൻ്റെ വിഷയം എന്ന് ടീസർ സൂചിപ്പിക്കുന്നു. സിനിമയിൽ എത്തിപ്പെടാൻ ശ്രമിക്കുന്ന കുറച്ച് യുവാക്കളുടെ കഥ. പഴയ കാലഘട്ടത്തിൽ ആണ് ഈ കഥ പ്രധാനമായും പറയുക. ടീസറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് ഇത്ര മാത്രം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ് മുതൽ നിവിൻ പോളി വരെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടീസറിൽ ധ്യാനിൽ തുടങ്ങി നിവിൻ പോളിയിൽ ആണ് അവസാനിക്കുന്നത്. ടീസർ:

“മികച്ച പ്രതികരണങ്ങൾ ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നു”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ കളക്ഷൻ റിപ്പോർട്ട്…

മലയാളത്തിന് വീണ്ടുമൊരു സൂപ്പർ ഹീറോ?; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ടീസർ കാണാം..