in

“മികച്ച പ്രതികരണങ്ങൾ ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നു”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ കളക്ഷൻ റിപ്പോർട്ട്…

“മികച്ച പ്രതികരണങ്ങൾ ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നു”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ കളക്ഷൻ റിപ്പോർട്ട്…

പ്രേക്ഷകർ കയ്യടികളോടെ സ്വീകരിക്കുകയാണ് ടോവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ത്രില്ലർ ചിത്രത്തെ. മികച്ച പ്രതികരണങ്ങൾ ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചതോട് കൂടി ബോക്സ് ഓഫീസ് കളക്ഷനിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എടുത്തു പറയേണ്ടത് റിലീസ് വീക്കെൻഡിലെ ഓരോ ദിവസവും ചിത്രത്തിൻ്റെ കളക്ഷൻ മുൻ ദിവസത്തേക്കാൾ മെച്ചപ്പെടുന്നു എന്നത് ആണ്.

കേരളത്തിൽ നിന്ന് ചിത്രം വീക്കെൻഡ് കളക്ഷൻ ആയി 4.7 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ആദ്യ ദിവസത്തേക്കാൾ കൂടുതൽ സ്ക്രീനുകളും ഷോകളും ചിത്രത്തിന് കേരളത്തിൽ ഉടനീളം പിന്നീടുള്ള ദിവസങ്ങളിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്. 182 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം 192 ലധികം സ്ക്രീനുകളിൽ ആണിപ്പോൾ പ്രദർശിപ്പിക്കുന്നത്. മാത്രവുമല്ല, റിലീസിന് ശേഷമുള്ള ആദ്യത്തെ പ്രവർത്തി ദിനത്തിലും ചിത്രം മികച്ച കളക്ഷൻ നേടി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ പോലെ തന്നെ ചിത്രത്തിന് ഓവർസീസ് മാർക്കറ്റിലും മികച്ച വരവേൽപ്പ് ആണ് ലഭിക്കുന്നത്.

90 കളുടെ പശ്ചാത്തലത്തിൽ മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം എന്നത് ആണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് ആകർഷിക്കുന്ന പ്രാധാന ഘടകം. ഈ ചിത്രം മലയാളത്തിന് സമ്മാനിച്ച് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സംവിധായകൻ ഡാർവിൻ കുരിയാക്കോസ്. എസ് ഐ ആനന്ദ് നാരായണൻ എന്ന വേഷത്തിൽ ടോവിനോ തോമസ് തിളങ്ങിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജിനു എബ്രഹാം ആണ്.

“പ്രേമലുവിൻ്റെ ചിരി ഇനി കരാട്ടെ ചന്ദ്രനിലേക്ക്”; ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചു…

“ഒരുപാട് കാര്യങ്ങൾ ഉണ്ട് മോനെ”; ഇത് ഒന്നൊന്നര വൈബ് ഐറ്റം, ‘വർഷങ്ങൾക്ക് ശേഷം’ ടീസർ…