in , ,

മലയാളത്തിന് വീണ്ടുമൊരു സൂപ്പർ ഹീറോ?; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ടീസർ കാണാം..

മലയാളത്തിന് വീണ്ടുമൊരു സൂപ്പർ ഹീറോ?; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ടീസർ കാണാം..

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. സൂപ്പർ ഹിറ്റ് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിൽ വീണ്ടുമൊരു സൂപ്പർ ഹീറോ ചിത്രം വരികയാണെന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്.

അപകടത്തിൽ പെട്ട് കാലിന്റെ ചലന ശേഷി നഷ്ടപെട്ട യുവാവിന്റെ കഥാപാത്രമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഈ യുവാവിന് അപ്രതീക്ഷിതമായി സൂപ്പർ പവർ കിട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചന ഇന്ന് വന്ന ടീസർ തരുന്നുണ്ട്. വിഷു റിലീസ് ആയി ഏപ്രില്‍ 11 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ്. മഹിമ നമ്പ്യാർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത നടി ജോമോളും ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നുണ്ട്.

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു എന്നിവരും വേഷമിടുന്ന ഈ ചിത്രം ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ജയ് ഗണേഷ് മാറുമെന്നുള്ള പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ണി മുകുന്ദൻ അടുത്തിടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്ക് വെച്ചിരുന്നു.

ചന്ദ്രു ശെൽവരാജ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ശങ്കർ ശർമ്മ, എഡിറ്റ് ചെയ്യുന്നത് സംഗീത് പ്രതാപ് എന്നിവരാണ്. ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ് ജയ് ഗണേഷ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

English Summary: Will Malayalam have another superhero?; Unni Mukundan’s Jay Ganesha Teaser Released

“ഒരുപാട് കാര്യങ്ങൾ ഉണ്ട് മോനെ”; ഇത് ഒന്നൊന്നര വൈബ് ഐറ്റം, ‘വർഷങ്ങൾക്ക് ശേഷം’ ടീസർ…

“തൊണ്ണൂറുകളുടെ നൊസ്റ്റാൾജിയിൽ മികച്ചൊരു ത്രില്ലർ അനുഭവം”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിവ്യൂ…