in

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുന്നു; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുന്നു; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…

ആദ്യ വാരത്തിലെ ഗംഭീര ബോക്സ് ഓഫീസ് പ്രകടത്തോടെ തന്നെ ദുൽഖർ സൽമാന് ഗംഭീര തിരിച്ചു വരവ് സമ്മാനിച്ച ‘ലക്കി ഭാസ്കർ’ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഒക്ടോബർ 31ന് കേരളത്തിലെ 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ വീക്കെൻഡിൽ ഇവിടെ പ്രദർശിപ്പിച്ചത് 240 സ്‌ക്രീനുകളിലാണ്. ഇപ്പോളിതാ, പുതിയ റിലീസ് ചിത്രങ്ങൾ എത്തിയിട്ടും, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ 200ൽ കൂടുതൽ സ്‌ക്രീനുകൾ നിലനിർത്തി പ്രദർശനം തുടരുകയാണ് ഈ ദുൽഖർ സൽമാൻ ചിത്രം.

ബോക്സ് ഓഫീസിൽ എട്ടു ദിവസം പൂർത്തിയാക്കിയ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ നിന്ന് മാത്രം 12.5 കോടി നേടിയ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആകെ നേടിയത് 47.65 കോടി രൂപ ആണ്. ഓവർ സീസിൽ നിന്ന് ചിത്രം 18.5 കോടി ഗ്രോസ് കളക്ഷനും നേടി. ചിത്രത്തിന്റെ ആഗോളതല കളക്ഷൻ 66.15 കോടിയിൽ എത്തി നിൽക്കുകയാണ്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പീരീഡ് ഡ്രാമ ത്രില്ലർ ദുൽഖർ സൽമാന് തെലുങ്കിൽ തുടർച്ചയായ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്ററാണ് സമ്മാനിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്.

ചിദംബരം ചിത്രത്തിൽ സൗബിൻ ഷാഹിർ നായകൻ; ഒപ്പം മഞ്ഞുമ്മൽ ബോയ്സ് ടീം വീണ്ടും?

‘വാഴ 2’ വരുന്നു, അണിനിരന്ന് ഹാഷിറും ടീമും; ചിത്രീകരണം ജനുവരിയിൽ തുടങ്ങും, റിലീസ് ഓണത്തിന്