രവി ബസ്രൂറിന്റെ സംഗീതത്തിൽ വൻ ആക്ഷൻ സെറ്റപ്പ്; ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ പൂർത്തിയായി
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവർ ചേർന്നു ആണ് ചിത്രം നിർമ്മിക്കുക.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തിതരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഒപ്പം നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി. തെലുങ്ക് തമിഴ്, കന്നഡ ഭാഷകളിലും അവതരിപ്പിക്കുന്ന ചിത്രത്തിന് ഇൻഡ്യൻ സിനിമയിലെ ഏറെ ഹരമായ രവി ബസ്രൂർ സംഗീതം പകരുന്നു.
ഛായാഗ്രഹണം-ചന്ദു സെൽവരാജ്, എഡിറ്റിംഗ്-ഷെമീർ മുഹമ്മദ്, കലാസംവിധാനം -സുനിൽ ദാസ്, മേക്കപ്പ്-സുധി സുരേന്ദ്രൻ, കോസ്റ്റ്യുംസ്-ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ്-നന്ദുഗോപാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-ബിനു മണമ്പൂർ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ മാർക്കറ്റിംഗ് 10ജി മീഡിയ. കൊച്ചി,എഴുപുന്ന, കൊല്ലം,മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ‘മാർക്കോ’യുടെ ലോക്കേഷൻസ്. പി ആർ ഒ-എ എ എസ് ദിനേശ്