in , ,

തമിഴ്നാട്ടിൽ വൻ പ്രതികരണം, ഇനി കേരള റിലീസ്; മാരി സെൽവരാജിന്റെ ‘വാഴൈ’ ഓഗസ്റ്റ് 30ന് എത്തും…

തമിഴ്നാട്ടിൽ വൻ പ്രതികരണം, ഇനി കേരള റിലീസ്; മാരി സെൽവരാജിന്റെ ‘വാഴൈ’ ഓഗസ്റ്റ് 30ന് എത്തും…

തമിഴ്നാട്ടിൽ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന മാരി സെൽവരാജ് ചിത്രം വാഴൈ കേരളത്തിൽ റിലീസിന് തയ്യാറായി. കലൈയരശൻ, നിഖില വിമല്‍, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവർ വേഷമിട്ട ചിത്രം ആഗസ്റ്റ് 30-ന് ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യും.

കഴിഞ്ഞയാഴ്ച തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും ഗംഭീര കലക്ഷൻ ചിത്രം നേടുകയാണ്. ആദ്യ വാരത്തിൽ 11 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ. സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് മാരി സെൽവരാജ്.

ബാല, സുധ കൊങ്കര, റാം, മിഷ്കിൻ തുടങ്ങിയ പ്രശസ്ത തമിഴ് സംവിധായകർ ‘വാഴൈ’ എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. നവ്വി സ്റ്റുഡിയോയ്സ് , ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഫാർമേഴ്‌സ് മാസ്റ്റർ പ്ലാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ – മാരി സെൽവരാജ്, ചായാഗ്രഹണം – തേനി ഈശ്വർ, സംഗീതം – സന്തോഷ് നാരായണൻ, എഡിറ്റർ – സൂര്യ പ്രഥമൻ. പിആർഒ – ശബരി.

“എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും”; ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി; ‘അമ്മ’ സംഘടനയുടെ വാർത്താകുറിപ്പ്…

രവി ബസ്രൂറിന്റെ സംഗീതത്തിൽ വൻ ആക്ഷൻ സെറ്റപ്പ്; ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ പൂർത്തിയായി