in

ഉണ്ണി മുകുന്ദനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്നു; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്!

ഉണ്ണി മുകുന്ദനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്നു; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്!

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ, മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ഹിറ്റ് മേക്കർ മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്നു. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വമ്പൻ ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത്. മാർക്കോയുടെ ഗംഭീര വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ഈ മെഗാ ബഡ്ജറ്റ് ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും എന്നാണ് സൂചനകൾ. ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രേക്ഷകർക്ക് ആവേശം നൽകുന്ന ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ഈ സിനിമ.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നിരവധി പ്രമുഖ ടെക്നീഷ്യൻമാർ ഈ സിനിമയുടെ ഭാഗമാകും എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

കേരളത്തിലും പ്രേക്ഷക ശ്രദ്ധ നേടി ശശികുമാർ – സിമ്രാൻ ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’

നാനിയ്ക്ക് മൂന്നാമതും 100 കോടി ക്ലബ്; ‘ഹിറ്റ് 3’ കളക്ഷൻ റിപ്പോർട്ട് ഇതാ