in

ഇന്ദ്രൻസും ഷാഹിൻ സിദ്ദിഖും നായകന്മാരാകുന്ന ‘ടൂ മെൻ ആർമി’ നവംബർ 22-ന് തിയേറ്ററുകളിൽ എത്തും

ഇന്ദ്രൻസും ഷാഹിൻ സിദ്ദിഖും നായകന്മാരാകുന്ന ‘ടൂ മെൻ ആർമി’ നവംബർ 22-ന് തിയേറ്ററുകളിൽ എത്തും

ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ടൂ മെൻ ആർമി’ നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസ്സാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിസ്സാറിന്റെ ഇരുപത്തിയേഴാമത്തെ സിനിമയായ ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു.

ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ, ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് ‘ടൂ മെൻ ആർമി’യിൽ നിസ്സാർ ദൃശ്യവൽക്കരിക്കുന്നത്. ഇന്ദ്രൻസും ഷാഹിൻ സിദ്ദിഖും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ, അജു.വി.എസ്, സുജൻ കുമാർ, ജയ്സൺ മാർബേസിൽ, സതീഷ് നടേശൻ, സ്നിഗ്ധ, ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു. ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ,ഷിയാസ് മണോലിൽ, എഡിറ്റിംഗ്-ടിജോ തങ്കച്ചൻ, കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-അനിൽ പേരാമ്പ്ര,അസ്സോസിയേറ്റ് ഡയറക്ടർ-റസൽ നിയാസ്,സംവിധാന സഹായികൾ-കരുൺ ഹരി, പ്രസാദ് കേയത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആർ ഒ-എ എസ് ദിനേശ്.

‘മാർക്കോ’ യിൽ കെജിഎഫ് സംഗീത സംവിധായകൻ ഒരുക്കിയത് എന്തെന്ന് നവംബർ 22ന് അറിയാം; ആദ്യ സിംഗിൾ പ്രൊമോ വീഡിയോ…

മായിക ലോകത്തെ ത്രീഡി കാഴ്ചകളുമായി മോഹൻലാലിൻ്റെ ‘ബറോസ്’; വിർച്വൽ ത്രീഡി ട്രെയിലർ കാണാം