in , ,

മായിക ലോകത്തെ ത്രീഡി കാഴ്ചകളുമായി മോഹൻലാലിൻ്റെ ‘ബറോസ്’; വിർച്വൽ ത്രീഡി ട്രെയിലർ കാണാം

മായിക ലോകത്തെ ത്രീഡി കാഴ്ചകളുമായി മോഹൻലാലിൻ്റെ ‘ബറോസ്’; വിർച്വൽ ത്രീഡി ട്രെയിലർ കാണാം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ബറോസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വിർച്വൽ ത്രീഡി ട്രെയിലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 25 നാണു ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.

മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ആഗോള റിലീസായി എത്തിയ സൂര്യ ചിത്രം കങ്കുവയുടെ പ്രിന്റിനൊപ്പം ബറോസ് ട്രൈലെർ കേരളത്തിലെ ത്രീഡി സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു പെൺകുട്ടിയും 400 വർഷം പ്രായമുള്ള ഒരു ഭൂതവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തോടൊപ്പം വൂഡൂ എന്ന് പേരുള്ള ഒരു ആനിമേറ്റഡ് കഥാപാത്രവും ചിത്രത്തിൽ ഉണ്ടാകുമെന്നു ട്രെയിലർ സൂചിപ്പിക്കുന്നു.

ലിഡിയൻ നാദസ്വരം ഗാനങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയനാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത് കുമാറാണ്. ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരും ഒട്ടേറെ വിദേശ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും സബ്‌ടൈറ്റിലോടെ ഈ ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചത്.

ഇന്ദ്രൻസും ഷാഹിൻ സിദ്ദിഖും നായകന്മാരാകുന്ന ‘ടൂ മെൻ ആർമി’ നവംബർ 22-ന് തിയേറ്ററുകളിൽ എത്തും

‘തുടരും’ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; മനസ്സ് നിറയ്ക്കുന്ന ചിരിയുമായി സാധാരണക്കാരനായി ലാലേട്ടൻ വരുന്നു