in

“പാക്ക് അപ്പ് ആയി, വരുന്നത് മാസ് അവതാരം”; മമ്മൂട്ടിയുടെ ‘ടർബോ’ അപ്ഡേറ്റ്…

“പാക്ക് അപ്പ് ആയി, വരുന്നത് മാസ് അവതാരം”; മമ്മൂട്ടിയുടെ ‘ടർബോ’ അപ്ഡേറ്റ്…

തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളോടെ ഭ്രമയുഗം പ്രദർശനം തുടരുമ്പോൾ മറ്റൊരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന പുതിയ ചിത്രത്തിൻ്റെ അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മമ്മൂട്ടി പുറത്തുവിട്ടത്. ടർബോയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു എന്നതാണ് അപ്ഡേറ്റ്. ടർബോ കാസ്റ്റ് ആൻഡ് ക്രൂവിന് ഒപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

100 ലധികം ദിവസങ്ങളുടെ ചിത്രീകരണം വലിയ ബജറ്റിൽ ഒരുങ്ങുന്ന ടർബോയ്ക്ക് ആയി നടന്നു എന്നാണ് റിപ്പോർട്ട്. കോമഡി ആക്ഷനായി ഒരുക്കുന്ന ടർബോയ്ക്ക് മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ രചിച്ചത്. മമ്മൂട്ടിക്ക് ഒപ്പം കന്നഡയിലെയും തെലുങ്കിലെയും ശ്രദ്ധേയ നടന്മാരായ രാജ് ബി ഷെട്ടിയും സുനിലും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ആണ്. ദിവസങ്ങൾക്ക് മുൻപ് ചെന്നൈ വെച്ച് ചിത്രത്തിലെ ഹൈ വോൾട്ടേജ് ആക്ഷൻ സ്വീക്കൻസ് ചിത്രീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.

മോഹൻലാലോ ഫഹദോ അതോ മമ്മൂട്ടിയോ?സ്റ്റാൻഡ് അപ്പ് കോമഡിയന്റെ തമാശയും പോളും ഇന്ത്യയൊട്ടാകെ ചർച്ചയാകുന്നു..

രണ്ടാം ഭാഗത്തിൻ്റെ സൂചനകൾ നൽകി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സംവിധായകൻ ഡാർവിൻ…