in

മോഹൻലാലോ ഫഹദോ അതോ മമ്മൂട്ടിയോ?സ്റ്റാൻഡ് അപ്പ് കോമഡിയന്റെ തമാശയും പോളും ഇന്ത്യയൊട്ടാകെ ചർച്ചയാകുന്നു..

മോഹൻലാലോ ഫഹദോ അതോ മമ്മൂട്ടിയോ?സ്റ്റാൻഡ് അപ്പ് കോമഡിയന്റെ തമാശയും പോളും ഇന്ത്യയൊട്ടാകെ ചർച്ചയാകുന്നു..

മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായ മോഹൻലാലിന് മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. മാത്രമല്ല, വളരെ ശക്തമായ വൈകാരിക ബന്ധമാണ് മലയാളികൾക്ക് മോഹൻലാലിനോട് ഉള്ളത്. ഈ വസ്തുത തിരിച്ചറിഞ്ഞ സ്റ്റാൻഡ് അപ്പ് കോമേഡിയനായ കിഷോർ രംഗനാഥൻ തന്റെ ഒരു ഷോയ്ക്ക് അത് ഉപയോഗിച്ച് ഒരു തമാശ പൊട്ടിച്ചത് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

കാണികൾക്കിടയിൽ ഒരു മലയാളി പ്രേക്ഷകനെ കണ്ടെത്തുന്നതോടെയാണ് കോമഡിയന്റെ തമാശ തുടങ്ങുന്നത്. “ഇവിടെ വേറെ എത്ര മലയാളികൾ ഉണ്ട്?” എന്ന് ചോദിച്ച ശേഷം അദ്ദേഹം പറയുന്നു: “നമുക്ക് മലയാളികളെ ഒന്ന് അവഹേളിക്കാം. ഫഹദ് ഫാസിൽ മോഹൻലാലിനെക്കാൾ വളരെ മികച്ച നടനാണ്.” ഇതിലെ തമാശ മനസ്സിലാക്കിയ പ്രേക്ഷകർ രസകരമായി അത് അംഗീകരിച്ച് ആണ് പ്രതികരിച്ചത്.

ഈ പ്രതികരണങ്ങൾ കേട്ട് “നിങ്ങൾ യഥാർത്ഥ മലയാളികളല്ല”, അല്ലെങ്കിൽ കേരളത്തിൽ ജനിച്ചതല്ലെന്ന് രംഗനാഥൻ തമാശയായി പറയുമ്പോൾ ഹാളിൽ ചിരി നിറയുന്നു. എന്നാൽ ഈ തമാശ പ്രാദേശികതയുടെ ചട്ടക്കൂടിൽ ഒതുങ്ങുന്ന ഒന്നല്ല എന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടി വന്നില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തിയ രംഗനാഥൻ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോളും നടത്തി. മികച്ച നടൻ ആര്? മൂന്ന് ഓപ്ഷനുകൾ നൽകി: ഫഹദ്, മോഹൻലാൽ, മമ്മൂട്ടി. 83,700 വോട്ടുകളിൽ 52% പേരും മോഹൻലാലിനെയാണ് തിരഞ്ഞെടുത്തത്, ഫഹദ് രണ്ടാം സ്ഥാനത്തെത്തി (26%), മമ്മൂട്ടി മൂന്നാം സ്ഥാനത്തും (22%).

പോൾ ഫലങ്ങൾ മലയാളി സാന്നിദ്ധ്യം കൊണ്ട് സംഭവിച്ചത് ആണെന്ന് തോന്നിയാൽ, കമന്റ് ബോക്സ് ഒന്ന് പരിശോധിച്ചാൽ രസകരമായ ഒരു വഴിത്തിരിവ് കാണാം. വോട്ട് ചെയ്തവരിൽ ഭൂരിപക്ഷവും മലയാളികളല്ല, വടക്കേ ഇന്ത്യക്കാർ ആയിരുന്നു! രംഗനാഥന്റെ ഹാസ്യത്തിന്റെ അടിസ്ഥാനത്തിൽ ഉടലെടുത്ത ഈ ചർച്ച, മലയാള സിനിമയെ പറ്റിയും നടന്മാരെ പറ്റിയും കൃത്യമായ ധാരണ പാൻ ഇന്ത്യൻ തലത്തിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒന്നായി മാറുക ആയിരുന്നു.

English Summary: Mohanlal vs. Fahadh: Stand-up Comedian’s Joke Sparks Debate Across India

“ഓസ്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല”, മമ്മൂട്ടിയെയും ഭ്രമയുഗത്തിനെയും പുകഴ്ത്തി സന്ദീപാനന്ദഗിരി…

“പാക്ക് അപ്പ് ആയി, വരുന്നത് മാസ് അവതാരം”; മമ്മൂട്ടിയുടെ ‘ടർബോ’ അപ്ഡേറ്റ്…