in , ,

“അസുര തലപറക്കും തുള്ളാട്ടം, ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം”; തുടരും കൊണ്ടാട്ടം ഗാനം പുറത്ത്…

“അസുര തലപറക്കും തുള്ളാട്ടം, ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം”; തുടരും കൊണ്ടാട്ടം ഗാനം പുറത്ത്…

മലയാള സിനിമയുടെ സൂപ്പർ താരം മോഹൻലാൽ നായകനായെത്തിയ ‘തുടരും’ എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് പ്രദർശനം തുടരുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത് റെജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച ഈ ക്രൈം ത്രില്ലർ ഏപ്രിൽ 25നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം 6 ദിവസം പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിലും സ്ഥാനം നേടിയിരിക്കുക ആണ്. ഈ ആഘോഷ വേളയിൽ ചിത്രത്തിന്റെ പുതിയ പ്രൊമോ ഗാനം “കൊണ്ടാട്ടം” അണിയറപ്രവർത്തകർ ഇന്ന് പുറത്തിറക്കി.

ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിൻ്റെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറും രാജലക്ഷ്മിയുമാണ്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ബ്രിന്ദ മാസ്റ്റർ നൃത്ത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഡോൺമാക്സ് ആണ് ഗാനത്തിൻ്റെ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. കിടിലൻ വൈബിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മോഹൻലാലിൻ്റെ ഊർജ്ജസ്വലമായ രംഗങ്ങൾ ആണ്. വീഡിയോ കാണാം:

‘തുടരും’ സിനിമയിൽ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളും, അത് എങ്ങനെ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതുമാണ് സിനിമയുടെ ഇതിവൃത്തം. റിലീസിന് മുൻപ് പുറത്തിറങ്ങിയ “കണ്മണിപ്പൂവേ”, “കഥ തുടരും” എന്നീ ഗാനങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങിയ “കൊണ്ടാട്ടം” എന്ന ഗാനം വലിയ പ്രേക്ഷക ശ്രദ്ധ തന്നെ നേടും എന്നത് തീർച്ചയാണ്.

മോഹൻലാലും ശോഭനയും ഒരുമിച്ചുള്ള നൃത്ത രംഗങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗാനം ആരാധകർക്ക് ഒരു ട്രീറ്റ് ആയി മാറും എന്ന് നിസംശയം പറയാം.

100 കോടി ക്ലബ്ബുകൾ ‘തുടരും’; മോഹൻലാലിന് ദക്ഷിണേന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത റെക്കോർഡ്…

‘അടിനാശം വെള്ളപ്പൊക്ക’വുമായി ‘അടി കപ്യാരെ കൂട്ടമണി’ സംവിധായകൻ; ടൈറ്റിൽ പോസ്റ്റർ ശോഭന പുറത്തിറക്കി…