“വിഷയം അറിയാം, അങ്ങേയറ്റം ആവേശത്തിലാണ്”, ലിജോ – ലാൽ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്…

മലയാള സിനിമ പ്രേക്ഷകരെ ഒന്നാകെ ആവേശം കൊള്ളിച്ച പ്രഖ്യാപനം ആയിരുന്നു മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രഖ്യാപനം. ആരാധകരെ മാത്രമല്ല, സിനിമ മേഖലയിലെ പ്രമുഖരും ഈ സിനിമയുടെ പ്രഖ്യാപനം വളരെ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുക ആണ് നടൻ പൃഥ്വിരാജ്. വളരെ ആവേശത്തോടെ ആണ് ഈ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. കാപ്പ എന്ന പുതിയ സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ചുള്ള പ്രെസ് മീറ്റിൽ ആണ് പൃഥ്വിരാജ് ഇക്കാര്യം സംസാരിച്ചത്. പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ:
“ലാലേട്ടനെ വെച്ച് ലിജോ ചെയ്യുന്ന സിനിമയും ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമയാണ്. എനിക്ക് അതിന്റെ വിഷയം എന്താണെന്ന് അറിയാം അതുകൊണ്ട് പറയുക ആണ്. ഞാൻ അങ്ങേയറ്റം ആവേശത്തിലാണ് ആ സിനിമ കാണാൻ. ട് ബി ഫ്രാങ്ക് ഞാനൊരു ലാലേട്ടൻ ഫാൻ ആണെങ്കിൽ പോലും ആ സിനിമയെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ എക്സൈറ്റ്മെന്റ് ലിജോയുടെ സിനിമ എന്നുള്ളതാണ്.”
“ലിജോ ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ താരം എന്ന നിലയിലും നടൻ എന്ന നിലയിലും ലാലേട്ടനിലും എന്തേലും ഫ്രഷ് ആയുള്ള ഒരു വീക്ഷണം കൊണ്ട് വരും എന്നാണ് ഞാൻ കരുതുന്നത്. ഭയങ്കര ചലഞ്ചിങ് ആയിട്ടുള്ള സിനിമയാണത്. വെളിയിൽ എത്രത്തോളം നിങ്ങൾക്ക് അറിയാം എന്ന് എനിക്കറിയില്ല. വലിയ ഒരു സിനിമയാണ്. അവർ രാജസ്ഥാനിൽ ആണ് മുഴുവൻ ഷൂട്ട് ചെയ്യുന്നത്.”