in , ,

“അവനിവിടെങ്ങും ഇല്ല അല്ലേ?”; ‘തീർപ്പ്’ ആക്കാൻ പൃഥ്വി; ടീസർ…

“വിധി തീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരട്ടതലയുള്ള ആ ഒറ്റ വാക്ക്”; ‘തീർപ്പ്’ ടീസര്‍ പുറത്ത്…

‘കമ്മാരസംഭവം’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീർപ്പ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഇത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. ഇപ്പോൾ നിർമ്മാതാക്കൾ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുക ആണ്.

35 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജിന്റെ ഡയലോഗും പശ്ചാത്തല സംഗീതവും ചേർന്ന് ഒരുക്കിയിരിക്കുന്ന ടീസറിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെയും കാണാൻ കഴിയുന്നുണ്ട്. “വിധി തീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരട്ടതലയുള്ള ആ ഒറ്റ വാക്ക്… തീർപ്പ്”, പൃഥ്വിരാജിന്റെ ഈ ഡയലോഗ് ആണ് ടീസറിന്റെ ഹൈലൈറ്റ്. ടീസർ കാണാം:

‘ബറോസ്’ പൂർത്തിയായി; ടീമിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്‌ മോഹൻലാൽ…

മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രം ‘ആർഡിഎക്‌സു’മായി മിന്നൽ മുരളി നിർമ്മാതാക്കൾ…