ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ മെയ് 16ന് എത്തും; റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

ഷൈൻ ടോം ചാക്കോയെ നായകനാക്കി ജി.എം. മനു സംവിധാനം ചെയ്യുന്ന ‘ദി പ്രൊട്ടക്ടർ’ എന്ന ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു. അമ്പാട്ട് ഫിലിംസിൻ്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത മാസം 16ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ശക്തമായ ബൈബിൾ വാചകം ടാഗ്ലൈനായി നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചുണ്ടിൽ സിഗരറ്റുമായി ആയിരുന്നു ഷൈൻ ടോം ചാക്കോപ്രത്യക്ഷപ്പെട്ടത്. സഹസംവിധായകനായി സിനിമയിൽ എത്തിയ ഷൈൻ, പിന്നീട് ചെറിയ വേഷങ്ങളിലൂടെ വളർന്ന് ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ നായക നടനായി മാറിയിരിക്കുകയാണ്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഷൈൻ ടോം ചാക്കോ, ‘ദി പ്രൊട്ടക്ടറി’ലൂടെയും ഒരു വേറിട്ട അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. അജേഷ് ആൻ്റണിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.