in , ,

മെഗാസ്റ്റാറിന്റെ പുതിയ അവതാരമായി ‘വാൾട്ടയർ വീരയ്യ’ വരുന്നു; ടൈറ്റിൽ ടീസർ പുറത്ത്…

മെഗാസ്റ്റാറിന്റെ പുതിയ അവതാരമായി ‘വാൾട്ടയർ വീരയ്യ’ വരുന്നു; ടൈറ്റിൽ ടീസർ പുറത്ത്…

ദീപാവലി ദിനത്തിൽ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തികൊണ്ടുള്ള ടൈറ്റിൽ ടീസർ എത്തിയിരിക്കുക ആണ്. മെഗാ 154 എന്ന് അറിയപ്പെട്ടിരുന്ന ചിത്രം ഇനി ‘വാൾട്ടയർ വീരയ്യ’ എന്ന് അറിയപ്പെടും. ചിത്രത്തിലെ ചിരഞ്ജീവിയുടെ ലുക്കും ടൈറ്റിൽ ടീസറിലൂടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്. ബോബി കൊല്ലി എന്നറിയപ്പെടുന്ന കെ.എസ്.രവീന്ദ്രയാണ് വാൾട്ടയർ വീരയ്യയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ രവി തേജയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക വേഷത്തിൽ എത്തുന്നത്.

ചിരഞ്ജീവി ആരാധകർ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ഓവർ-ദി-ടോപ്പ് ഹീറോയിസമാണ് ടീസറിൽ നിറയുന്നത്. നായകനെ പരിഹസിക്കുന്ന ഒരു സംഘത്തലവൻ അയാളുടെ വാചകം പൂർത്തിയാക്കുന്നതിന് മുമ്പ്, ഒരു വലിയ സ്ഫോടനത്തിൽ തെറിച്ചുവീഴുന്നത് കാട്ടിയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ടൈം റിവേഴ്‌സ് ചെയ്തുകൊണ്ട് സ്ഫോടനത്തിന്റെ ഉറവിടത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നു. ഇത്തരത്തിൽ ആണ് നായകനെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിരഞ്ജീവി ലുങ്കി ധരിച്ച് ബീഡി വലിച്ച് വീരയ്യ ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. തന്റെ ചാനൽ ലൈക്ക് ചെയ്യാനും പങ്കിടാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ആരാധകരോട് ആവശ്യപ്പെട്ട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഒരു വ്ലോഗ് റെക്കോർഡ് ചെയ്താണ് ടീസർ അവസാനിക്കുന്നത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ജനുവരിയില്‍ ചിത്രം സ്‌ക്രീനിൽ എത്തും.

തോക്ക് ചൂണ്ടി ഗൗരവത്തോടെ മമ്മൂട്ടി; ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റർ പുറത്ത്…

തമിഴിലും ചർച്ചയാവാൻ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; ഐശ്വര്യ രാജേഷ് ചിത്രത്തിന്റെ ട്രെയിലർ…