in

തുടരുവിന് ശേഷം ഇനി ആക്ഷൻ ത്രില്ലർ; ‘ടോർപീഡോ’യിൽ ഫഹദും നസ്‌ലിനും അർജുൻ ദാസും…

തുടരുവിന് ശേഷം ഇനി ആക്ഷൻ ത്രില്ലർ; ‘ടോർപീഡോ’യിൽ ഫഹദും നസ്‌ലിനും അർജുൻ ദാസും…

ബ്ലോക്ക്ബസ്റ്റർ ഹിറ്റായി 100 കോടി ക്ലബിൽ ഇടം പിടിച്ച മോഹൻലാൽ ചിത്രം “തുടരും” കഴിഞ്ഞുള്ള തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. “ടോർപീഡോ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നസ്ലിൻ ആണ് നായകനായി എത്തുന്നത്. നസ്‌ലിനൊപ്പം മലയാളത്തിൽ നിന്ന് എക്സ്റ്റൻഡഡ് കാമിയോ ആയി ഫഹദ് ഫാസിലും തമിഴിൽ നിന്ന് എക്സ്റ്റൻഡഡ് കാമിയോ ചെയ്ത് കൊണ്ട് അർജുൻ ദാസും ചിത്രത്തിന്റെ ഭാഗമാകും. നടൻ ഗണപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

നടൻ ബിനു പപ്പു രചിച്ച ചിത്രം നേരത്തെ ആസിഫ് അലിയെ നായകനാക്കിയാണ് പ്ലാൻ ചെയ്തത്. ഡേറ്റ് ക്ലാഷ് മൂലം ആസിഫ് പിന്മാറിയതോടെയാണ് നസ്ലിൻ ചിത്രത്തിലെത്തിയത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ ചലിപ്പിക്കാൻ പോകുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് കലാസംവിധാനവും നിർവഹിക്കുന്നു.

ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രം ഈ വർഷം തന്നെ ആരംഭിക്കും. സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവാ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക, ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ തുടരും എന്നിവക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമായത് കൊണ്ട് തന്നെ ടോർപീഡോ ഒരുങ്ങുന്നത് വമ്പൻ പ്രതീക്ഷകൾക്ക് നടുവിലാണ്. ആക്ഷൻ ത്രില്ലർ ആയാണ് ചിത്രം ഒരുക്കുക എന്നാണ് സൂചന.

തരുൺ മൂർത്തിയുടെ മോഹൻലാൽ ചിത്രം “തുടരും” ആദ്യ 6 ദിവസം കൊണ്ട് 107 കോടി രൂപ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുകയാണ്. മലയാളത്തിലെ പതിനൊന്നാമത്തെ നൂറു കോടി ചിത്രമായ “തുടരും” മോഹൻലാലിൻറെ നാലാമത്തെ നൂറു കോടി ചിത്രമാണ്.

ക്രിക്കറ്റ് പശ്‌ചാത്തലത്തിൽ ഇടി പടം, ദുൽഖറിന് ഒപ്പം ആന്റണി വർഗീസ്; നഹാസ് ചിത്രം ആരംഭിക്കുന്നു

ആനക്കൊമ്പ് ഇപ്പോൾ വെളുത്തതല്ല, അതിൽ രക്തക്കറ പുരണ്ടിരിക്കുന്നു; ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷന് തുടക്കം