in , ,

“എന്താ വൈബ്, എന്താ എനർജി”; ആസിഫ് അലി ചിത്രം ‘കാസർഗോൾഡി’ലെ ഗാനം പുറത്ത്…

“വേറെ ലെവൽ വൈബിൽ ആസിഫ് അലി”; ‘കാസർഗോൾഡ്‌’ സിനിമയിലെ ഗാനം ഇതാ…

ബിടേക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രമാണ് കാസർഗോൾഡ്‌. ആസിഫ് അലി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്. താനാരോ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. വേറെ ലെവൽ വൈബിൽ ആണ് ഈ അടിപൊളി ഗാനത്തിൽ ആസിഫ് അലിയെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ എനർജെറ്റിക്ക് ആയി നൃത്ത ചുവടുകളായി ആണ് ആസിഫ് അലിയെ ഈ ഗാന രംഗത്തിൽ കാണാൻ കഴിയുന്നത്.

വൈശാഖ് സുഗുണൻ രചിച്ച ഗാനത്തിന് നിരഞ്ജ് സുരേഷ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിരഞ്ജ് സുരേഷും തങ്കച്ചൻ അഭിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, വിനായകൻ എന്നിവർ ആണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ് എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സ്വർണ്ണ കള്ളക്കടത്ത് വിഷയമാകുന്ന ഒരു ഹൈ ഒക്ടേൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ഗാനം:

“മോഹൻലാൽ ഫാൻസ് നിറഞ്ഞ തിയേറ്ററിൽ ഒരിക്കൽകൂടി കാണണം ലൂസിഫർ”: നാനി

“എനിക്കേ ലൈറ്റ് ആയിട്ട് പേടിയുടെ പ്രശ്നം ഉണ്ട്”; ‘ജാനകി ജാനേ’ ടീസർ…