നവ്യ നായരും സൈജു കുറുപ്പും ഒന്നിക്കുന്ന ‘ജാനകി ജാനേ’; ടീസർ…
‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്ന നടി നവ്യ നായരുടെ പുതിയ ചിത്രമാണ് ‘ജാനകി ജാനേ’. ഒരുത്തീയിലെ പോലെ സൈജു കുറുപ്പ് ആണ് ഈ ചിത്രത്തിലും നവ്യയുടെ നായകനായി എത്തുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ഈ ചിത്രം പാർവതി അഭിനയിച്ച ഉയരെ എന്ന ചിത്രം നിർമ്മിച്ച എസ് ക്യൂബ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. ഈ ടീസർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ് .
25 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമെന്ന സൂചന മാത്രമാണ് നൽകുന്നത്. പേടിയുടെ പ്രശ്നമുണ്ട് എന്ന് നവ്യയുടെ കഥാപാത്രം സൈജുവിന്റെ കഥാപാത്രത്തിനോട് പറയുന്ന ഡയലോഗ് ആണ് ടീസറിൽ കേൾക്കാൻ കഴിയുന്നത്. നവ്യയുടെ ആ പേടി വ്യക്തമാക്കുന്ന ഒരു രസകരമായ രംഗവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻപ് സംവിധായകൻ വെളിപ്പെടുത്തിയത് അനുസരിച്ച് സൈജു ഒരു റോഡ് കോണ്ട്രാക്ടറായും നവ്യ ഒരു പ്രിന്റിങ് പ്രെസ്സ് ജീവനക്കാരിയായും ആണ് ചിത്രത്തിൽ വേഷമിടുന്നത്. ഒരു മാരിയേജ് പ്രൊപ്പോസലുമായി സൈജു നവ്യയുടെ അടുത്ത് എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ജാനകി ജാനെയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാംപ്രകാശ് എം എസ് ആണ് നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം കൈലാസും സിബി മാത്യൂ അലക്‌സും ചേർന്നാണ് ഒരുക്കുന്നത്. ചിത്രം ഉടൻ റിലീസ് ചെയ്യും എന്ന വിവരം മാത്രമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീസർ: