ബീസ്റ്റിന് ശേഷം രജനികാന്തിന്റെ ‘ജയിലർ’ സംവിധാനം ചെയ്യാൻ നെൽസൺ…

മാസങ്ങൾക്ക് മുൻപ് തന്നെ രജനികാന്ത് നെൽസൺ ടീം ഒന്നിക്കുന്നത് ആയി ഔദ്യോഗികമായി നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. നെൽസൺ വിജയ് ചിത്രമായ ബീസ്റ്റിന് ലഭിച്ച സമ്മിശ്രപ്രതികരണത്തോടെ ഈ ചിത്രത്തിൽ നിന്ന് നെൽസണെ മാറ്റിയെന്ന് അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നു. ഇപ്പോളിതാ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുക ആണ്. രജനികാനന്തിന്റെ 169 ആം ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രം നെൽസൺ തന്നെ സംവിധാനം ചെയ്യും. ചിത്രത്തിന്റെ ടൈറ്റിലും നിർമ്മാതാക്കൾ പുറത്തുവിട്ടു.
ജയിലർ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ജയിലർ സിനിമയുടെ ടൈറ്റിൽ ലോഗോയും നിർമ്മാതാക്കൾ പുറത്തിറക്കി. ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത് നെൽസൺ ആണ്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടൈറ്റിൽ പോസ്റ്റർ:
#Thalaivar169 is #Jailer@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/tEtqJrvE1c
— Sun Pictures (@sunpictures) June 17, 2022
ഒരു ജയിൽ വാർഡൻ ആയാണ് സൂപ്പർസ്റ്റാർ രജനികാന്ത് എത്തുക എന്ന സൂചന ആണ് ജയിലർ എന്ന ടൈറ്റിൽ നൽകുന്നത്. കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അങ്ങനെ എങ്കിൽ രണ്ട് സൂപ്പർതാരങ്ങളുടെ മിന്നും പ്രകടനം ജയിലറിൽ പ്രതീക്ഷിക്കാം.
ഐശ്വര്യ റായ്, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ, ശിവകാർത്തികേയൻ തുടങ്ങിയവർ താരനിരയിൽ ഉണ്ടാവും എന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചെന്നൈയിൽ ആണ് ചിത്രീകരിക്കുക. ചിത്രത്തിന്റെ ആദ്യ പകുതിയുടെ തിരക്കഥ നെൽസൺ പൂർത്തിയാക്കി കഴിഞ്ഞു.