മെഗാസ്റ്റാറുകൾക്ക് ഒപ്പം ചുവട് വെച്ച് പ്രഭുദേവ; ‘ഗോഡ്ഫാദർ’ വീഡിയോ ഗാനം എത്തി…

മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കിൽ റീമേക്ക് ആയ ഗോഡ്ഫാദർ എന്ന ചിത്രം കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച നായക വേഷം തെലുങ്കിൽ അവതരിപ്പിച്ചത് മെഗാസ്റ്റാർ ചിരഞ്ജീവി ആണ്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റിൽ ഒന്നായി മാറിയത് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ അതിഥി വേഷമായിരുന്നു. രണ്ട് മെഗാതാരങ്ങൾ ഒന്നിച്ച ഈ ചിത്രം ആരാധകർക്ക് വമ്പൻ ട്രീറ്റ് ആയി മാറിയിരുന്നു.
ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ഇരുവരും ഒന്നിച്ചു ചുവട് വെച്ചത് വലിയ ഓളം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ഗാനത്തിന്റെ വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. മെഗാതാരങ്ങൾക്ക് ഒപ്പം ഈ ഗാന രംഗത്തിൽ വീണ്ടും സർപ്രൈസ് നൽകി സാക്ഷാൽ പ്രഭു ദേവയും പ്രത്യക്ഷപ്പെട്ടിരുന്നു. മൂവരും ഒന്നിച്ച രംഗങ്ങൾ വിഷ്വൽ ട്രീറ്റ് ആണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. വീഡിയോ കാണാം: