in

‘വിക്ര’മിനെ തകർത്ത് ‘പൊന്നിയിൻ സെൽവ’ന്‍റെ പടയോട്ടം; തമിഴിന് പുതിയ ഇൻഡസ്ട്രി ഹിറ്റ്…

‘വിക്ര’മിനെ തകർത്ത് ‘പൊന്നിയിൻ സെൽവ’ന്‍റെ പടയോട്ടം; തമിഴിന് പുതിയ ഇൻഡസ്ട്രി ഹിറ്റ്…

ബോക്സ് ഓഫീസിൽ പൊന്നുപോലെ തിളങ്ങുക ആണ് മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’. തമിഴ് നാട് ബോക്സ് ഓഫീസിൽ ചിത്രം ഒരു സുവർണ്ണ നേട്ടം സ്വന്തമാക്കിയിരിക്കുക ആണിപ്പോൾ. തമിഴ് നാട് ബോക്സ് ഓഫീസിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രമായിരിക്കുക ആണ് പൊന്നിയിൻ സെൽവൻ. ഈ വർഷം തന്നെ കമൽ ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ റെക്കോർഡ് ആണ് പൊന്നിയിൻ സെൽവൻ മറികടന്നിരിക്കുന്നത്. ഇതൊട് കൂടി തമിഴ് സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായി ഈ മണിരത്നം ചിത്രം മാറിയിരിക്കുക ആണ്.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സെപ്റ്റംബർ 30-ന് ആയിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. കമൽഹാസന്റെ വിക്രമിനെക്കാൾ മികച്ച ബിസിനസ്സ് ആണ് തമിഴ്‌നാട്ടിൽ ചിത്രം നേടിയിരിക്കുന്നത്. 183 കോടി കളക്ഷൻ എന്ന വിക്രമിന്റെ ലൈഫ് ടൈം കാലക്ഷം റെക്കോർഡ് ആണ് മറികടന്നത്. ബുധനാഴ്ചയോടെ പൊന്നിയിൻ സെൽവൻ 186 കോടി രൂപയാണ് തമിഴ് നാട്ടിൽ നിന്ന് നേടിയിരിക്കുന്നത്. ദീപാവലി വരെ പുതിയ ചിത്രങ്ങൾ ഒന്നും തന്നെ റിലീസിന് എത്താത്തതിനാൽ മത്സരങ്ങൾ ഒന്നും തന്നെ ഇല്ലാതെ ചിത്രത്തിന് 200 കോടി കളക്ഷൻ തമിഴ് നാട് ബോക്സ് ഓഫീസിൽ നിന്ന് നേടാൻ ആകും എന്നാണ് വിലയിരുത്തൽ.

അതേ സമയം, പൊന്നിയിൻ സെൽവന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 450 കോടിയിലേക്ക് അടുക്കുക ആണ്. 410 കോടി രൂപ ചിത്രം പതിമൂന്നാം ദിനത്തിന്റെ അവസാനത്തോടു കൂടി നേടി നേടും എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല വിലയിരുത്തുന്നത്. 426 കോടി ഗ്രോസ് ആയിരുന്നു ലോകേഷ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഈ കളക്ഷനും പൊന്നിയിൻ സെൽവൻ തകർക്കും എന്നാണ് വിലയിരുത്തൽ. തമിഴ് നാട് ബോക്സ് ഓഫീസിൽ വിക്രമിനെ മറികടന്നത് ആണ് ഇൻഡസ്ട്രി ഹിറ്റ് ടൈറ്റിലിന് ചിത്രത്തെ അർഹമാക്കിയത്.

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ എന്നിവർ ആയിരുന്നു പൊന്നിയിൻ സെൽവൻ:1ൽ പ്രധാന വേഷങ്ങളിൽ എത്തിയത്. രണ്ട് ഭാഗങ്ങൾ ഉള്ള പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. രണ്ടാം ഭാഗം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും.

മെഗാസ്റ്റാറുകൾക്ക് ഒപ്പം ചുവട് വെച്ച് പ്രഭുദേവ; ‘ഗോഡ്ഫാദർ’ വീഡിയോ ഗാനം എത്തി…

മോൺസ്റ്ററിന് യൂഎ സർട്ടിഫിക്കറ്റ്, റിലീസ് ഒക്ടോബർ 21ന്; മോഹൻലാലിന്റെ പ്രഖ്യാപനം…